കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍

കഞ്ചാവ് കൈവശം വച്ചതിന് നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്. ആദം (21), അമിത് (21), കാര്‍ത്തിക് (20) എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. 4 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കല്‍നിന്നും ഹില്‍പാലസ് പൊലീസ് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ തിരുവാങ്കുളം വില്ലേജ് മകളിയം അമ്പലത്തിന് സമീപത്തുനിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് സിപ് ലോക്ക് കവറിലാക്കി വൈകവശം വച്ചിരിക്കുകയായിരുന്നു. മൂന്നുപേരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























