കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും... പ്രതികാരമാണ് പീഡനാരോപണമെന്ന മൊഴിയില്‍ ഉറച്ച് ബിഷപ്പ്... പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാകുമെന്ന് സർക്കാർ

കന്യാസ്ത്രീയ്ക്ക് എതിരേ നടപടിയെടുത്തതിന്റെ പ്രതികാരമാണ് പീഡനാരോപണമെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഷപ്പ്. പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി 11 മണിയോടെ അറിയാം. അതിനിടെ ഇന്നലെ ഉച്ചയ്ക്ക് പാലാ സബ്ജയിലില്‍ എത്തി കെ. എം. മാണി എം.എല്‍.എ. ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എത്തിയ അദേഹം പത്ത് മിനിട്ടോളം ഫ്രാങ്കോയുമായി സംസാരിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ കാണുന്നത് വലിയ സുവിശേഷ ശുശ്രൂഷയാണ്. ആ നിലയ്ക്കാണ് ഫ്രാങ്കോയെ കാണാന്‍ എത്തിയതെന്നും കൂടുതലൊന്നും പറയാനില്ലെന്നും സന്ദര്‍ശനശേഷം കെ.എം. മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പീഡനകേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയരംഗത്തുനിന്ന് കേരള കോണ്‍ഗ്രസ് നേതാക്കളാണ് ഇതേവരെ എത്തിയിട്ടുള്ളത്. പി.സി. ജോര്‍ജ് എം.എല്‍.എ.യാണ് ആദ്യം സന്ദര്‍ശിച്ചത്.
പിന്നീട് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് എത്തുമെന്ന് അറിഞ്ഞെങ്കിലും സന്ദര്‍ശനം മാറ്റി. അതിനിടയില്‍ കര്‍ദിനാള്‍ ആരോപണവിധേയനായ വിവാദ ഭൂമിയിടപാട്, ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ െലെംഗികപീഡന പരാതി എന്നിവ സഭയ്ക്കു കളങ്കമുണ്ടാക്കിയെന്നു ഫരീദാബാദ് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
കത്തോലിക്ക സഭ ഉള്‍പ്പെട്ട വിവാദങ്ങളില്‍ അദ്ദേഹം വിശ്വാസികളോടു മാപ്പുപറഞ്ഞു.കെ.സി.ബി.സിയും മറ്റു െവെദികരും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണു ഫരീദാബാദ് ആര്‍ച്ച് ബിഷപ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഫരീദാബാദ് രൂപത ഡല്‍ഹി ത്യാഗരാജാ സ്‌റ്റേഡിയത്തില്‍ നടത്തിവരുന്ന സാന്തോം കണ്‍വന്‍ഷനിലെ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha
























