സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അമ്പലത്തിൽ പോയാൽ ഫലം എന്‍ഡോമെട്രിസിസും, വന്ധ്യതയുമോ ? തെളിവുകൾ നിരത്തി ഡോ.ഷിനു ശ്യാമളന്‍ പറയുന്നു...

ആരോഗ്യസംബന്ധമായ അറിവുകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന യുവ വനിതാഡോക്ടറാണ് ഡോ.ഷിനു ശ്യാമളന്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും,പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ആര്‍ത്തവവുമായി ബന്ധപ്പെട്ട് കാര്‍ഡിയോളജിസ്റ്റ് പങ്കു വയ്ച്ച വീഡിയോ. എന്നാല്‍ ഇതിനെതിരെ ശാഖമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍.
'സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അമ്ബലത്തില്‍ പോയാല്‍ അവര്‍ക്ക് എന്‍ഡോമെട്രിസിസും വന്ധ്യതയും വരുമെന്ന് ഒരു മെഡിക്കല്‍ പുസ്തകത്തിലും പറയുന്നില്ല'. ' കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ആത്മീയത പ്രചരിപ്പിക്കാന്‍ പറഞ്ഞത് ഒട്ടും ശരിയായില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനമാണ് എംബിബിഎസ് എന്ന് പറയുന്നത്. അത് വിശ്വാസങ്ങള്‍ക്ക് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ ചേര്‍ത്ത് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഡോ. ഷിനു ശ്യാമളന്‍ പറഞ്ഞു. .
ഡോ.ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് വീഡിയോ .
https://www.facebook.com/Malayalivartha























