കട്ടക്കലിപ്പില്‍ പിസി ജോര്‍ജ് ; ഏത് സുപ്രീം കോടതി എതിർത്താലും എന്റെ നിയോജക മണ്ഡലത്തിലൂടെ ഒരു സ്ത്രീയും ശബരിമലക്ക് പോകില്ല

തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹർജി നൽകുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയിൽ ഉപവസിക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ പന്തളം മെഡിക്കൽ മിഷൻ പരിസരത്ത് നിന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്തരാണ് ഈ യാത്രയിൽ പങ്കെടുത്തത്. ശബരിമല വിഷയത്തിൽ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേർന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























