Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി വീട്ടുകാർക്ക് മുമ്പിൽ ലക്ഷ്മിയെ വിവാഹം ചെയ്യേണ്ടി വന്നത് അഞ്ച് തവണ; വീട്ടുകാർ വീണ്ടും മുറുക്കികെട്ടിയ ബന്ധം ചില്ലുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ ആ അമ്മമാർ നെഞ്ചുപൊട്ടിക്കരഞ്ഞു; ഇനി ഞങ്ങളുടെ ലക്ഷ്മിമോളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? ചങ്ക് പിളരുന്ന ആ കാഴ്ചകണ്ട്‌ നിൽക്കാൻ ആകാതെ സുഹൃത്തുക്കളും, ബന്ധുക്കളും...

04 OCTOBER 2018 11:29 AM IST
മലയാളി വാര്‍ത്ത

ജീവിച്ചിരിക്കെ മകന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ഓരോ നിമിഷവും വെന്തു നീറുന്ന അമ്മമ്മാരുടെ മനസ്സ് ആര്‍ക്കാണ് വായിക്കാന്‍ കഴിയുന്നത് കരയാന്‍ കണ്ണീരും, പറയാന്‍ വാക്കുകളുമില്ലാതെ നീറുന്ന ഇവരുടെ ഹൃദയ നൊമ്പരത്തെ ആര്‍ക്കു സാന്ത്വനിപ്പിക്കാനാകും ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുമാണ് ഈ അമ്മമാര്‍.

തിരുമല വിജയമോഹിനി മില്ലിനു സമീപം എല്‍ഐസി ലെയ്‌നില്‍ 'ഹിരണ്‍മയ'യിലേക്കു ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു. മകന്റെ പൊന്നുമോന്റെ മുഖത്തേയ്ക്ക് നോക്കിയ അമ്മ മോഹാലസ്യപ്പെട്ട് വീണു, ഒടുവില്‍ ബന്ധുക്കളെല്ലാരും ചേര്‍ന്ന് ഇരുവരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടില്‍ കൂടിയവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

മകളും,പ്രിയപ്പെട്ട ബാലുവും പോയതറിയാതെ ആശുപത്രിയുടെ ഏതോ ഒരു കോണില്‍ അവരും ഉണ്ടെന്ന് വിശ്വസിച്ച് കഴിയുകയാണ് അപകടത്തില്‍പ്പെട്ട് വെന്റിലേറ്ററില്‍ കഴിയുന്ന ലക്ഷ്മി. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കവേ സുഹൃത്തുക്കളായിരുന്ന ബാലഭാസ്‌ക്കറും, ലക്ഷ്മിയും 2000 ഡിസംബര്‍ 16ന് ആണ് പ്രണയിച്ച് വിവാഹിതരായത്. പ്രണയ വിവാഹമായതുകൊണ്ടുതന്നെ ബന്ധുക്കളുമായി അടുപ്പക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ അടുക്കുകയായിരുന്നു. പിന്നീട് അവശേഷിച്ച വേദന ഒരുകുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

ഒടുവില്‍ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമൊടുവില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 2017 ഏപ്രില്‍ 21ന് ആ ഇളംകൈ അവര്‍ നെഞ്ചോട് ചേര്‍ത്തു. ജാനിയെന്ന ഓമനപ്പേരില്‍ അവളെ താലോലിക്കാന്‍ തുടങ്ങി. ജാനി ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം കിട്ടുന്ന സമയത്തെല്ലാം അവളോടൊപ്പമായിരുന്നു ബാലഭാസ്‌ക്കര്‍. മരണപ്പെടുന്നതിന് തൊട്ടുമുമ്പും അവള്‍ അച്ഛന്റെ നെഞ്ചിലായിരുന്നു കിടന്നത്. ഒടുവില്‍ പ്രതീക്ഷകള്‍ തന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്മിയെയും പാതിവഴിയില്‍ മറന്ന് മകളുടെ ലോകത്തേയ്ക്ക് ബാലഭാസ്‌ക്കര്‍ യാത്രയായി. മകളുടെ മരണം അച്ഛനും അറിഞ്ഞില്ല, അച്ഛന്റെ മരണം മകളും അറിഞ്ഞില്ല, ഒടുവില്‍ ഇരുവരുടെയും വിയോഗവാര്‍ത്തയറിയാതെ ലക്ഷ്മി ആശുപത്രി കിടക്കയിലും.

അപകടത്തിന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ ലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത് മകളെ കാണാനായിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ബാലു ജീവിതത്തിലേയ്ക്ക്ക് തിരിച്ചുവരുമെന്നായിരുന്നു. പക്ഷെ ലക്ഷ്മി മോളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ചങ്ക് പൊട്ടി കരയുകയാണ് ആ അമ്മമാര്‍. ബാലുവിന്റെ പ്രിയപ്പെട്ട ഭാര്യയാണ് അവള്‍, തേജസ്വിനിയെ നൊന്ത് പ്രസവിച്ച അമ്മയാണവള്‍, ഈ വേര്‍പാടുകള്‍ ലക്ഷ്മിയറിയുന്ന നിമിഷത്തില്‍ എന്ത് സംഭവിക്കുമെന്നറിയാതെ ഓരോ നിമിഷവും പേടിയോടെ, ഹൃദയം തകര്‍ന്ന് കഴിയുകയാണ് ഹിരണ്മയയില്‍ അവര്‍.

ബാലഭാസ്‌ക്കറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ലക്ഷ്മി ബാലുവിനൊപ്പം ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ പ്രായശ്ചിത്തമായി വീട്ടുകാര്‍ക്ക് മുമ്പില്‍ ബാലഭാസ്‌ക്കര്‍ അഞ്ചുതവണകൂടി ലക്ഷ്മിയെ കല്യാണം കഴിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, മൂകാംബിക ഉള്‍പ്പെടെയുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ വെച്ചാണ് വീട്ടുകാര്‍ക്ക് മുമ്പില്‍ ബാലഭാസ്‌കര്‍ വീണ്ടും ലക്ഷ്മിക്ക് മിന്നുചാര്‍ത്തിയത്. ആ അഞ്ച് കെട്ടുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊട്ടിച്ചെറിയപ്പെട്ടത്. ലക്ഷ്മി തനിച്ചാണ്, ബാലുവിന്റെയും പൊന്നോമനയുടെയും ഇനിയൊരു പുനര്‍ജന്മം കാത്ത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (12 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (24 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends