കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നു ശക്തമായ മഴ പെയ്തു. ഇന്നു മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കി.മീ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളില്‍ നാളെ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ പെയ്യേണ്ട സമയത്ത് കേരളത്തില്‍ മണ്‍സൂണ്‍ മഴ ദുര്‍ബലമായതിനു കാരണം എല്‍നിനോ പ്രതിഭാസമാണ്.
https://www.facebook.com/Malayalivartha





















