Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അയ്യപ്പൻ പണിതുടങ്ങി മക്കളെ... അയ്യപ്പൻ മുത്താണ്!! ; ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി; ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ?; ശബരിമലവിഷയത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രഹ്‌ന ഫാത്തിമ

04 OCTOBER 2018 02:41 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധം തുടരുകയാണ്. കോടതിയുടെ നിലപാടിൽ റിവ്യൂഹർജി ആവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസ്സും പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് പോകുകയാണ്. കേരളം സജീവമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ തന്റെ നിലപാട് ഒരിക്കൽക്കൂടി ഉറപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡലും സിനിമാതാരവുമായ രഹ്‌ന ഫാത്തിമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഹ്‌ന തന്റെ നിലപാട് തുറന്നുപറഞ്ഞത്.

മുൻപ് സുപ്രീം കോടതിയുടെ വിധിയെ അനുകൂലിച്ച് അയ്യപ്പന്മാരുടെ കറുത്ത വസ്ത്രമണിഞ്ഞുള്ള രഹ്‌നയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൻപ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതേപോസ്റ്റിൽ തനിക്ക് നേരെ ഉണ്ടായ അസഭ്യവർഷങ്ങൾക്ക് മറുപടിയും രഹ്‌ന തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്.ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി.ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു.ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ? എന്നും രഹ്‌ന തന്റെ പുതിയ പോസ്റ്റിൽ ചോദിക്കുന്നു .

രഹ്‌ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

#സ്വാമിശരണം
ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്

അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാർത്ഥ താത്പര്യക്കാർക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതിൽ നിന്നും ഈ ദിവസങ്ങളിൽ എനിക്ക് fbയിൽ വന്ന കമന്റുകളിൽ വ്യക്തമായികാണുമല്ലോ.

അയ്യപ്പൻ പണിതുടങ്ങി മക്കളെ... അയ്യപ്പൻ മുത്താണ്

ദൃഷ്ടാന്തങ്ങൾ:
1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാൻ താത്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവും ആയി ഫെയ്‌സ്ബുക്കിൽ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവർ അവരുടെ സംസ്കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേർത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തർക്കെതിരെയും പടച്ചോന്റെ സംരക്ഷകർക്കെതിരെയും സൈബർ സെൽ പരാതി സ്വീകരിച്ചു.

2) ശബരിമലയ്ക്ക് അയ്യനെ കാണാൻ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാൻ അയ്യപ്പസ്വാമി ന്യൂനമർദം ഉണ്ടാക്കുകയും കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3ജില്ലകളിൽ റെഡ് അലർട്ട് സർക്കാർ പ്രഖ്യാപിച്ചു)

3) ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി. ഇന്നാണ് റിസൾട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്‌സാമിൽ കേരളത്തിൽ അഞ്ചാം റാങ്ക്!

ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു.
ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ?

സ്വാമിയേ... ശരണമയ്യപ്പാ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (13 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (25 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends