അടൂരിലെ പ്രണയ വീരന് കാമുകിമാർ രണ്ട്; ആദ്യ കാമുകിയെ വിളിച്ചിറക്കികൊണ്ടുപോയി താമസിപ്പിച്ചത് വീട്ടുകാർ പോലും അറിഞ്ഞില്ല!! ഒടുവിൽ മധുവിധു ലഹരി കഴിഞ്ഞപ്പോൾ ആദ്യകാമുകിയോട് കൈമലർത്തിക്കാണിച്ച് 22കാരൻ; പക്ഷെ കാമുകിയുടെ വീട്ടുകാരുടെ വക കിട്ടിയ പണി...

ഇരുപത്തിയൊന്നുകാരിയെ വിളിച്ചിറക്കികൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ. മധുവിധു ലഹരികഴിഞ്ഞ് രണ്ടാമതൊരാളുമായി പ്രണയത്തിലായ വടക്കടത്തുകാവ് വയല സുമ ഭവനില്‍ സുഭാഷ് (22) ആണ് അറസ്റ്റിലായത്. പൂതങ്കര സ്വദേശിയായ ഇരുപത്തൊന്നുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത് ഇങ്ങനെ: പൂതങ്കര സ്വദേശിനിയുമായി സുഭാഷ് ഏറെ നാളായി പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസം തുടങ്ങി. ഈ വിവരം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി സുഭാഷിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി.
കുറേ നാള്‍ പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ കഴിഞ്ഞു. ഇതിനിടെ സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടു പോയി താലി ചാര്‍ത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും നല്‍കി. എന്നാല്‍, രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങള്‍ വന്നപ്പോള്‍ യുവാവ് ഒഴിഞ്ഞു മാറി. യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഇയാള്‍ യുവതിയെ കാണാന്‍ ചെന്നു. ഈ സമയം നാട്ടുകാരും വീട്ടുകാരും കൂടി ചേര്‍ന്ന് ഇയാളെ തടഞ്ഞു വച്ചു. പെണ്‍കുട്ടിയുമായി വീണ്ടും സ്വന്തം വീട്ടിലേക്ക് സുഭാഷിന് പോകേണ്ടിയും വന്നു. കുറേ നാള്‍ വീട്ടില്‍ നിര്‍ത്തിയ ശേഷം വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ തിരികെ വിട്ടു.
ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലുമായി. ഈ യുവതി ആദ്യകാമുകിയെ വിളിച്ച് നീ ഈ ബന്ധം ഒഴിയണമെന്നും താനുമായി സുഭാഷ് പ്രണയത്തിലാണെന്നും പറഞ്ഞു. ഇത്തരം ഭീഷണി തുടര്‍ന്നതോടെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























