മോഷ്ടിച്ചെടുത്ത ഫോണിലൂടെ സ്ത്രീകളെ വിളിക്കും... ലിസ്റ്റിൽ പോലീസ് ഉൾപ്പെടെ യുവതികൾ... പിടിയിലായപ്പോൾ സിജുവിന്റെ ലീലാവിലാസം കണ്ട് കണ്ണ് തള്ളി അന്വേഷണ സംഘം

മുണ്ടത്താനം രാമറ്റംവീട്ടില്‍ സിജു ജോര്‍ജ് (33)നെയാണ് വനിതാ പോലീസിന്റ സഹായത്തോടെ പിടികൂടിയത്. അയല്‍വാസിയില്‍ നിന്നും മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു ഈ യുവാവ്. ഒരാഴ്ച മുന്‍പാണ് അയല്‍വാസിയായ എണ്‍പതുകാരിയുടെ മൊബൈല്‍ഫോണ്‍ സിജു മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണിലെ സ്ത്രീകളുടെ നമ്ബറുകളിലേക്ക് ഇയാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും, ശല്യപെടുത്തുകയും പതിവായി.
ഫോണിലേക്ക് വിളിക്കുന്ന സ്ത്രീകളോട് സൗഹൃദ സംഭാഷണം നടത്തുകയും, നമ്ബര്‍ മാറിയതാണന്ന് പറയുകയും, തുടര്‍ന്ന് പരിചയപെടുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വീട്ടമ്മയും ബന്ധുക്കളും കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ കുടുക്കാന്‍ പോലീസ് പദ്ധതിയിട്ടത്.
തുടര്‍ന്ന് വീട്ടമ്മയുടെ ഫോണിലേക്ക് കറുകച്ചാല്‍ സ്റ്റേഷനിലെ വനിതാ പോലീസ് വിളിക്കുകയും ചെയ്തു. വിളിക്കുന്നത് പോലീസെന്നറിയാതെ ഇയാള്‍ പരിചയപെട്ടു തുടങ്ങി. ഇതോടെ പോലീസുകാരിയുടെ ഫോണിലേക്ക് സിജു നിരന്തരം വിളി തുടങ്ങി. കങ്ങഴയാണ് വീടെന്നും കറുകച്ചാലില്‍ വന്നാല്‍ കാണാമെന്നും സിജു പറഞ്ഞു. ഇതുപ്രകാരം ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ഇയാള്‍ കറുകച്ചാല്‍ ടൗണിലെത്തുകയും തുടര്‍ന്ന് പോലീസുകാരിയെ വിളിക്കുകയും ചെയ്തു. മണിമല റോഡിലെ ബേക്കറിയില്‍നിന്നും ജ്യൂസ് ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന സിജുവിനെ പോലീസ് കൈയോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























