സാധാരണക്കാര്‍ക്ക് തിരിച്ചടി...സപ്ലൈകോയില്‍ സബ്‌സിഡി വെട്ടിച്ചുരുക്കി , ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്ന സബ്‌സിഡി പഞ്ചസാര ഇനി അരക്കിലോ മാത്രം

സപ്ലൈകോയില്‍ നിന്ന് സബ്‌സിഡിയായി ലഭിക്കുന്ന അരിയുടെ അളവ് വെട്ടിക്കുറച്ചതിനു പിന്നാലെ ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്ന പഞ്ചസാരയുടെ അളവും വെട്ടിക്കുറിച്ചു. കാര്‍ഡ് ഒന്നിന് ഒരു മാസം ഇനി അരക്കിലോഗ്രാം പഞ്ചസാരയേ ലഭിക്കൂ. ഈ മാസം ഒന്നുമുതല്‍ അരക്കിലോയാണ് വിതരണം ചെയ്യുന്നത്. മുമ്പ് ഒരു കാര്‍ഡിന് ഒരു കിലോ പഞ്ചസാരയാണ് പ്രതിമാസം ലഭിച്ചിരുന്നത്.
കാര്‍ഡൊന്നിന് പ്രതിമാസം പത്തുകിലോ അരി വിതരണം ചെയ്തിരുന്ന സ്ഥാനത്ത് അഞ്ചു കിലോയാക്കി നേരത്തേ കുറച്ചിരുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 40 മുതല്‍ 45 രൂപവരെ വിലവരുന്ന പഞ്ചസാര 25 രൂപയ്ക്കായിരുന്നു സപ്ലൈകോ വില്‍പന നടത്തിയിരുന്നത്. പൊതുവിപണിയിലെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനഞ്ചു മുതല്‍ 20 രൂപ വരെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ നല്‍കിയിരുന്നത്. സബ്‌സിഡിയിനത്തില്‍ നല്‍കുന്നത് ഭാരിച്ച ഇളവായതിനാല്‍ കനത്ത നഷ്ടം വരുന്നതുകൊണ്ടാണ് വെട്ടിച്ചുരുക്കലെന്ന് സപ്ലൈകോ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ സബ്‌സിഡി അരിയുടെ അളവും കുറച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ റേഷന്‍കടകള്‍ വഴി വന്‍തോതില്‍ അരി വിതരണം ചെയ്യുന്നതുകൊണ്ട് സപ്ലൈകോ വഴി അരിവില്‍പനയില്‍ കുറവുവന്നതാണ് സബ്‌സിഡി അരിയുടെ അളവ് വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കിലോയ്ക്ക് 24 രൂപയ്ക്കാണ് സബ്‌സിഡിയായി അരി വിതരണം ചെയ്യുന്നത്. സബ്‌സിഡിയില്ലാത്ത അരി കിലോയ്ക്ക് 35 രൂപയ്ക്ക് എത്ര വേണമെങ്കിലും ഉപഭോക്താക്കള്‍ക്കു വാങ്ങാം.
"
https://www.facebook.com/Malayalivartha




















