Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

നാലുമണിക്കൂറോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു യുവതികളുടെ ശബരിമല പ്രവേശനം രക്തം ചീന്താതെ പര്യവസാനിച്ചതോടെ ഐ ജി ശ്രീജിത്തിന് തല്ലും തലോടലും; വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് സന്നിധാനത്തിന്റെ തിരുനടയില്‍ ഭക്തരെ പ്രകോപിപ്പിക്കാതിരുന്ന ശ്രീജിത്ത് എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റി: ചുംബന സമര നായിക രഹന ഉള്‍പ്പടെയുള്ള യുവതികള്‍ക്ക് പോലീസ് വേഷം നല്‍കിയതിന് പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കളും

20 OCTOBER 2018 10:55 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ഇന്നലെ നടന്നത് കലാപത്തിനുള്ള നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിരുന്നു. ഇതിനിടയില്‍ കോടതിവിധി നടപ്പിലാക്കാനായി നാലുമണിക്കൂറോളം ആശങ്കയുടെ ഉദ്യോഗ മുനയില്‍ നിര്‍ത്തി ശബരിമല നടപന്തല്‍ വരെ യുവതികളുമായി എത്തിയ ഐ.ജി ശ്രീജിത്തിന് പല കോണുകളില്‍ നിന്നും വിമര്‍ശനവും അഭിനന്ദനവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ഒരുകൂട്ടര്‍ ഐ .ജിയുടെ നടപടികളില്‍ ദുരൂഹത ആരോപിക്കുമ്പോള്‍ കോടതി വിധി നടപ്പാക്കുക സാധ്യമല്ലെന്ന് തെളിയിക്കുകയാണ് ഐ.ജി ചെയ്തതെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പമ്പ മുതല്‍ സന്നിധാനം വരെ വഴികള്‍ പരിശോധിച്ച് പ്രതിഷേധമില്ലെന്ന് ഉറപ്പാക്കി രണ്ടു യുവതികള്‍ക്കുമായി എണ്‍പതിലേറെ വരുന്ന പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ കവിതയെ പൊലീസ് ഉപയോഗിക്കുന്ന സുരക്ഷ ജാക്കറ്റും ഹെല്‍മറ്റും അണിയിച്ചാണ് മല കയറ്റിയത്. ഇവര്‍ക്കൊപ്പമെത്തിയ രഹ്‌ന ഇരുമുടിക്കെട്ടുപോലെയൊന്ന് കൈവശം കരുതിയാണ് മല കയറിയത്. പൊലീസ് ജാക്കറ്റുകള്‍ യുവതിയെ അണിയിച്ചത് കുറ്റകരമാണെന്ന് വിമര്‍ശനമുയര്‍ന്നു. പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെയും ധരിച്ച യുവതിക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പൊലീസ് വേഷമണിയല്‍ ആള്‍മാറാട്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇത്ര സന്നാഹത്തോടെ യുവതികളെ സന്നിധാനത്ത് എത്തിച്ചത് എന്തിനെന്നായിരുന്നു ഒരുകൂട്ടരുടെ വിമര്‍ശനം. സന്നിധാനത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാറിനെതിരെ ആയുധമായി മാറുമായിരുന്നുവെന്ന് ഇക്കൂട്ടര്‍ പറയുന്നു. അത്തരം സാഹചര്യം ഒരുക്കുകയെന്ന ഗൂഢലക്ഷ്യം ഐ.ജിക്കുണ്ടായിരുന്നുവെന്നാണ് വിമര്‍ശനം.

സമരക്കാരുമായി ഏറ്റുമുട്ടുക സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് ഐ.ജി തന്റെ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരം സാഹസത്തിന് പൊലീസ് തയാറായില്ലെങ്കില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറും പൊലീസും ഒന്നും ചെയ്തില്ലെന്ന വിമര്‍ശനത്തിന് കാരണമാകുമായിരുന്നുവെന്നും വാദമുണ്ട്.

ഭക്തരുടേത് കടുത്ത പ്രതിഷേധമാണെന്നും അത് മറികടന്ന് യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം ഒരുക്കുക അസാധ്യമാണെന്നും ഐ.ജി തെളിയിക്കുകയായിരുന്നു. ഐ.ജി പുലര്‍ത്തിയ നയതന്ത്രപരമായ ഇടപെടലാണ് സന്നിധാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ പ്രശ്‌നം പരിഹരിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ചെങ്ങറ സമരഭൂമിയില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടെങ്കിലും രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കണ്ടാണ് ഉത്തരവ് നടപ്പാക്കുന്നതില്‍നിന്ന് പൊലീസ് പിന്തിരിഞ്ഞതെന്നും സമാന നടപടിയാണ് ഇവിടെ ഐ.ജി ശ്രീജിത് സ്വീകരിച്ചതെന്നും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (41 minutes ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (47 minutes ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (56 minutes ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (58 minutes ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (1 hour ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (1 hour ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (1 hour ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (1 hour ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (1 hour ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (1 hour ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (2 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (2 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (2 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (3 hours ago)

Malayali Vartha Recommends