രഹനയും കവിതയും ഉണ്ടാക്കിയ ടെന്‍ഷന്‍ മാറും മുമ്പേ മറ്റൊരു വിവാദം... ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയിരിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സുരക്ഷ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇവര്‍ക്ക് സംരക്ഷണം നല്‍കി ശബരിമലയില്‍ എത്തിക്കാനാണോ ശ്രമമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.
സര്‍ക്കാരിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് പരക്കെ ആരോപണം. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെങ്കിലും പൊലീസ് പമ്പയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം ഒരുക്കി യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേ സമയം വിശ്വാസികളും ജാഗ്രതയോടെ ഈ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പൊലീസും ഇനിയും ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.
https://www.facebook.com/Malayalivartha






















