ശബരിമലയില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പമ്പയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു, എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് യോഗം

ശബരിമലയില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പമ്പയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു. എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഐ.ജിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ എത്താനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം കൂടാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ശബരിമലയില്‍ യുവതികളെ കടത്തിവിട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനമുയര്‍ന്നിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.
https://www.facebook.com/Malayalivartha






















