നിലയ്ക്കലിലെയും പമ്ബയിലെയും പോലീസ് നടപടികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ അത് പോയ വഴി തേടി പോലീസ്

ശബരിമല വിഷയത്തിൽ നിലയ്ക്കലിൽ പൊലീസ് പ്രതിഷേധക്കാരെ നേരിടുന്ന വിഡിയോ ദൃശ്യങ്ങൾ സേനയിലെ ചിലർ പ്രതിഷേധക്കാർക്കു ചോർത്തി നൽകിയതായി റിപ്പോർട്ട്.പൊലീസിന്റെ ലാത്തിചാർജും ബൈക്കുകൾ മറിച്ചിടുന്നതുമായ ദൃശ്യങ്ങൾ ചില സംഘടനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വാട്സാപ്പിലൂടെയാണ് പ്രധാനമായും ദൃശ്യങ്ങൾ കൈമാറുന്നത്.
തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ. വിനോദ് കുമാർ നിർദേശം നൽകി. ഈ ദൃശ്യങ്ങൾ പൊലീസുകാർ മാത്രം നിന്നിരുന്ന ഭാഗത്ത് നിന്ന് ചിത്രീകരിച്ചവയാണ്.
.കൂടാതെ,ശബരിമലയിലെ പൊലീസ് നടപടിയെക്കുറിച്ചു പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചകൾ സേനയ്ക്കു യോജിച്ചതല്ലെന്നും ഇന്റലിജൻസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















