തന്ത്രിയും പരികർമിയും തീർത്ത സുരക്ഷിത വലയത്തിൽ അയ്യപ്പൻ ; ശബരിമല യുവതി പ്രവേശനത്തിൽ കേരളം പ്രതിരോധത്തിലായപ്പോൾ അയ്യപ്പനെ കാക്കാൻ പ്രതിഷേധക്കാർക്കൊപ്പം തന്ത്രിയും പരികർമികളും

ശബരിമല യുവതി പ്രവേശനത്തിൽ കേരളം പ്രതിരോധത്തിലായപ്പോൾ അയ്യപ്പനെ കാക്കാൻ പ്രതിഷേധക്കാർക്കൊപ്പം മുന്നോട്ട് വന്നത് തന്ത്രിയും പരികർമികളും. യുവതീ പ്രവേശനത്തെച്ചൊല്ലി നിലക്കലും പമ്പയും സന്നിധാനവും വരെ ഭക്തർ കയ്യേറി പ്രതിഷേധിച്ചപ്പോൾ അയ്യനെ കാക്കാൻ തന്ത്രിയും പരികർമികളും അടങ്ങുന്നവർ പതിനെട്ടാം പടിക്കു ചുവട്ടിൽ നാമജപത്തോടെ പ്രതിഷേധം നടത്തി. നടപ്പന്തലിനു മുന്നിൽ സംഘടിച്ചിരുന്നത് അഞ്ഞൂറിലധികം അയ്യപ്പ ഭക്തരായിരുന്നു.
പ്രതിഷേധം ശക്തി പ്രാപിച്ചതോട് കൂടി യുവതീപ്രവേശനമുണ്ടായാൽ നട അടച്ചു മലയിറങ്ങുമെന്ന തന്ത്രി രാജീവരുടെ നിലപാട് നിർണായകമായി. തന്ത്രി തന്നെ ഇക്കാര്യം അറിയിച്ചതോടെ പൊലീസും പ്രതിസന്ധിയിലായി. തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമ്മികൾ ഒന്നടങ്കം പതിനെട്ടാം പടിക്ക് കാവൽ തീർത്തു പതിനെട്ടാം പടിക്ക് മുന്നിൽ ശരണം വിളികളുമായി ഇരുന്നു. ദർശനത്തിനെത്തിയ അയ്യപ്പൻമാരും ഇതിനൊപ്പം ചേർന്നു. താഴമൺ മഠത്തിലെ സീനിയർ തന്ത്രി കണ്ഠര് മോഹനരുമായി ചർച്ചചെയ്താണ് തീരുമാനം എടുത്തത്. ആചാര വിരുദ്ധമായി എന്തെങ്കിലും നടന്നാൽ നട അടച്ചു താക്കോൽ ദേവസ്വം മാനേജരെ ഏൽപ്പിച്ചു മലയിറങ്ങും. ദേവസ്വം ബോർഡിനു വേണമെങ്കിൽ മേൽശാന്തിയെ ഉപയോഗിച്ചു പൂജകൾ തുടരാമെന്നുമായിരുന്നു തന്ത്രിയുടെ നിലപാട്.
പത്തിനും അമ്പതിനും ഇടയ്ക്കുള്ള യുവതികൾ മല ചവിട്ടുന്നത് ആചാര ലംഘനമാണെന്ന് ഇവർ പറഞ്ഞിരുന്നു. പരസ്യ പ്രസ്താവനയുമായി ഇവർ രംഗത്ത് എത്തിയിരുന്നില്ലെങ്കിലും ആചാര ലംഘനം നടത്തിയതോടെയാണ് പത്ത് മിനിറ്റ് മുമ്പാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ ശരണം വിളിയുമായി പ്രതിഷേധിക്കണമെന്ന തീരുമാനം എടുത്തത്.
ആക്ടിവിസ്റ്റ് രഹ്ന ഭാത്തിമയെയും മാധ്യമ പ്രവർത്തക കവിതയെയും ഐജി ഉൾപ്പെടെ സായുധ പൊലീസ് സംഘത്തിന്റെ സുരക്ഷയിൽ എത്തിച്ചിട്ടും ക്ഷേത്രനടയിൽ കയറ്റാനാകാതെ പൊലീസിനെ പ്രതിരോധത്തിലാക്കി. നടപ്പന്തലിൽ യാത്ര നിർത്തി തിരിച്ചിറങ്ങി. കനത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവർ യാത്ര താൽകാലികമായി അവസാനിപ്പിച്ചത്. യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ നട അടക്കുമെന്ന് തന്ത്രിയും പൂജ നിർത്തിവെച്ച് ശരണം വിളിച്ച് പ്രതിഷേധവുമായി പരികർമികളും രംഗത്തെത്തിയതോടെയാണ് യുവതികൾക്ക് തിരിച്ചിറങ്ങേണ്ടി വന്നു.
നൂറിലധികം പോലീസുകാരുടെ വലയത്തില്‍ രാവിലെയാണ് ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടത്. നടപ്പന്തലിന് തൊട്ടുമുമ്പ് പ്രതിഷേധക്കാർ പൊലീസ് സംഘത്തെ തടഞ്ഞു. പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ്ന നീലിമല വഴിയാണ് യുവതികൾ പോയത്. പോകുന്ന വഴിയിൽ ചെറിയ രീതിയിലുള്ള പ്രതിഷേധ നീക്കങ്ങൾ ഉണ്ടായെങ്കിലും അനുനയത്തിൻെറ ഭാഷയിൽ പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു. തങ്ങൾ സുപ്രിംകോടതി വിധി നടപ്പാക്കുകയാണെന്നായിരുന്നു പൊലീസ് വിശദീകരണം. തുടർന്ന് ഐ.ജി ശ്രീജിത്ത് അവരെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. നിയമത്തിൻറെ നിയോഗം നടപ്പാക്കാൻ ബാധ്യത പൊലീസിനുണ്ട്. നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുമായി ഐ.ജി ചർച്ച നടത്തി. ആക്ടിവിസ്റ്റുകൽ ശബരിമലയിലേക്ക് വരുന്നതിനെ എതിർത്ത് പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പൊലീസ് കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നെനന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha






















