Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ശബരിമല യുവതീ പ്രവേശനം നടപ്പിലാക്കാൻ ശ്രമിച്ച പോലീസിനെ കുടുക്കിയത് ആ മൂന്ന് കാര്യങ്ങൾ

20 OCTOBER 2018 12:35 PM IST
മലയാളി വാര്‍ത്ത

മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ ശബരിമല സാക്ഷ്യം വഹിച്ചത്. കവിത ജക്കാലയെന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയും പോലീസ് അകമ്പടിയോടെ മലകയറാന്‍ തുടങ്ങിയ വാര്‍ത്ത ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. പുലര്‍ച്ചെ 6.50 ഓടെയായിരുന്നു വന്‍ പോലീസ് സംഘത്തിന്റെ സുരക്ഷയില്‍ യുവതികള്‍ മലകയറി തുടങ്ങിയത്. ഒടുവില്‍ നടപന്തലിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവർക്കും തിരിച്ച് പോകേണ്ടിവന്നു.

ശബരിമലിയില്‍ ആക്ടിവിസ്റ്റുകളായ യുവതി എത്തിയത് ചില ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വൻ കലാപത്തിന് ഇടയാക്കിയേക്കാവുന്ന സംഭവം സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു.

കോടതിവിധി നടപ്പിലാക്കാനായി യുവതികളുമായി പോലീസ് ശബരിമല നടപന്തല്‍ വരെ എത്തിയെങ്കിലും ക്ഷേത്രനട കയറ്റാനാകാതെ പൊലീസിനെ പ്രതിരോധത്തിലാക്കിയത് 3 കാര്യങ്ങൾകൊണ്ടായിരുന്നു. സന്നിധാനത്ത് പുലർച്ചെമുതൽ കനത്ത മഴ ഉണ്ടായിരുന്നതോടെ സംഘടിതമായ പ്രതിഷേധം ഉണ്ടാവില്ലെന്ന് പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു അഞ്ഞൂറിലധികം അയ്യപ്പ ഭക്തരുടെ ശരണം വിളികൾ മുഴങ്ങാൻ തുടങ്ങിയത്.

ഇവരെ ബലം പ്രയോഗിച്ചു മാറ്റി യുവതികളെ കയറ്റുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് ഉന്നത പൊലീസ് ഓഫിസർമാർക്കു ബോധ്യപ്പെട്ടതോടെ അനുരഞ്ജന ചർച്ചകൾക്കുള്ള നീക്കമായി. യുവതീപ്രവേശമുണ്ടായാൽ നട അടച്ചു മലയിറങ്ങുമെന്ന തന്ത്രി രാജീവരുടെ നിലപാട് നിർണായകമായി. തന്ത്രി തന്നെ ഇക്കാര്യം അറിയിച്ചതോടെ പൊലീസ് വെട്ടിലായി.

തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമ്മികൾ ഒന്നടങ്കം പതിനെട്ടാം പടിക്ക് കാവൽ തീർത്തു പതിനെട്ടാം പടിക്ക് മുന്നിൽ ശരണം വിളികളുമായി ഇരുന്നു. ദർശനത്തിനെത്തിയ അയ്യപ്പൻമാരും ഇതിനൊപ്പം ചേർന്നു.ആചാരം ലംഘിച്ചു യുവതികളെ സന്നിധാനത്തിൽ കയറ്റിയാൽ ക്ഷേത്രനട അടച്ചിടുമെന്നും ദേവസ്വം ബോർഡിനു വേണമെങ്കിൽ മേൽശാന്തിയെ ഉപയോഗിച്ചു പൂജകൾ തുടരാമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയതോടെ പ്രതിഷേധം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥർ നിസ്സഹായരാവുകയും ചെയ്യുന്ന കാഴ്ചയായിരുന്നു.

ഒടുവിൽ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ യുവതികൾക്ക് തിരിച്ചിറങ്ങേണ്ടി വരുകയായിരുന്നു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്നും, വീടുവരെ ശക്തമായ സുരക്ഷയിൽ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് യുവതികൾ മലയിറങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (19 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (19 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (22 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (32 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (35 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (39 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (39 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (46 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends