അയ്യപ്പ സന്നിധിയിലും മാളിക പുറത്തും തെറ്റുകുറ്റങ്ങൾക്ക് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡിൻറെ പ്രായശ്ചിത്തം

യ്യപ്പ സന്നിധിയിൽ തെറ്റുകുറ്റങ്ങൾക്ക് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡിൻറെ പ്രായശ്ചിത്തം. ദേവ പ്രശ്ന പരിഹാര ക്രിയയുടെ ഭാഗമായാണ് സന്നിധാനത്ത് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടന്നത്. ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എന്നിവർ ചേർന്ന് സോപാനത്തിൽ വെള്ളിക്കുടം സമർപ്പിക്കുകയും ദ്രവ്യങ്ങൾ നിറയ്ക്കുകയും ചെയ്തു.എക്സിക്യൂട്ടീവ് ഓഫിസർ ചുവന്ന പട്ടിൽ പൊതിഞ്ഞ് ശിരസിലേറ്റി തൊഴുതു നിന്നു. തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവർ ശ്രീകോവിലിനു 3 പ്രദക്ഷിണം വച്ച് മാപ്പ് ഏറ്റുചൊല്ലി അയ്യപ്പന് സമർപ്പിച്ചു
. തുടർന്നു ഇതേ ചടങ്ങ് മാളികപ്പുറത്തും നടന്നു .ഇതിനു പുറമെ സമൂഹ പെരിയോൻ അമ്പാടത്തു വിജയകുമാർ, സെക്രട്ടറി പുറയാറ്റിക്കളരി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലങ്ങാട് സംഘവും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി.അതേസമയം പന്തളം കൊട്ടാരത്തിന്റെ വക പ്രായശ്ചിത്തം 22ന് നടക്കും.
https://www.facebook.com/Malayalivartha
























