മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ;അതിവിദഗ്തമായി പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി.

മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സെലിബ്രിറ്റി മാനേജ്മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകൻ അനിര്‍ബാന്‍ ബ്ലായെ അതിവിദഗ്തമായി പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മുംബൈ വാഷിയിലെ പാലത്തിന് മുകളില്‍ ഇയാൾ ആത്മഹത്യ ചെയ്യാനെത്തിയത്. അനിര്‍ബാന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന്മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ട്രാഫിക് പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ലൈംഗികാരോപണങ്ങളുമായി സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നതോടെ അനിര്‍ബാന്‍ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യം ഉയർന്നു വന്നിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























