സുപീംകോടതി വിധിയെ മറികടന്ന് കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ശബരിമല സുപീംകോടതി വിധിയെ മറികടന്ന് കലാപത്തിന് ആഹ്വാനം നൽകിയ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം ജയിലിൽ നിരാഹാരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലക്കലില്‍ സമരം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള 38 പേരെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലില്‍ എത്തിച്ചിരുന്നു.
പത്തനംതിട്ട ജയിലില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാലാണ് ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. അതേസമയം ശബരിമല വിഷയത്തില്‍ അദ്ദേഹം അനുഷ്ഠിച്ചുകൊണ്ടിരുന്ന ആചാരത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് ജയിലില്‍ തുടരുന്നതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha
























