ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; ശബരിമല വിധി നടപ്പാക്കിയതിനെതിരെ പ്രതികരിച്ച് എ.കെ.ആന്റണി

ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്ന് എ.കെ.ആന്റണി. പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കിയതെന്നും എ.കെ.ആന്റണി പറഞ്ഞു.
സൗമ്യരായ ഭക്തന്‍മാര്‍ പോലും ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നു. കേന്ദ്രവും സംസ്ഥാന ഭരണകക്ഷികളാണ് സ്ഥിതി ഇത്തരത്തിലാക്കിയതെന്ന് എ.കെ.ആന്റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാമായിരുന്നു.
കേരളത്തെ രണ്ടാക്കി കുത്തകയാക്കി വയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ചെയ്യുന്നത്. മുന്‍ വിധിയില്ലാതെ വിശ്വാസികളുടെ സംഘടനകളുടെ യോഗം വിളിക്കണം എന്നും എ.കെ ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha
























