രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ അറസ്റ്റിലായി ജയിലില്‍ നിരാഹാര സമരം അനുഷ്ഠിച്ച രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഹുല്‍ ഈശ്വര്‍ (43), ഹരി നാരായണന്‍ (43), പ്രതീഷ് വിശ്വനാഥന്‍ (38), അര്‍ജ്ജുന്‍ (24), പ്രശാന്ത് ഷിനോയ് (34) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെല്‍ റൂമില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ശബരിമല പ്രശ്‌നത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























