ശബരിമലയില്‍ കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും

ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രതിഷേധം മൂലം നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. റിവ്യൂ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കുന്നതിനേക്കാള്‍ ഇതാകും ഉചിതമെന്ന നിയമോപദേശം ലഭിച്ചതിനാല്‍ സര്‍ക്കാറുമായി കൂടിയാലോചിച്ചാണ് ബോര്‍ഡിന്റെ തീരുമാനം.
സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ കോടതിയലക്ഷ്യ നടപടികളുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം കൂടിയാണിത്. ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ കാത്ത് നില്‍ക്കേണ്ടതില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാനുമാണ് ബോര്‍ഡിന്റെ തീരുമാനം.
ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ അത് ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയതും പരികര്‍മികള്‍ പ്രതിഷേധിച്ചതുമുള്‍പ്പെടെ കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തും.
വൃശ്ചികമാസത്തില്‍ നടതുറക്കുമ്പോള്‍ ഈ സാഹചര്യം തുടര്‍ന്നാല്‍ അത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂയെന്നാണ് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























