ശബരിമല യുവതി പ്രവേശന കേസ് വീണ്ടും സുപ്രീംകോടതിക്ക് മുന്നിൽ ; യുവതികൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നൽകിയ റിട്ട് ഹർജികളും പുനഃപരിശോധനാ ഹർജികളും നവംബർ 13ന് കോടതി പരിഗണിക്കും

ശബരിമല യുവതി പ്രവേശന കേസ് വീണ്ടും സുപ്രീംകോടതിക്ക് മുന്നിൽ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ മണ്ഡലകാല ആരംഭത്തിന് മുമ്പ് സുപ്രീംകോടതി വാദം കേൾക്കും. ശബരിമലയിൽ എല്ലാ യുവതികൾക്കും പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നൽകിയ റിട്ട് ഹർജികളും പുനഃപരിശോധനാ ഹർജികളും നവംബർ 13ന് കോടതി പരിഗണിക്കും. തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്നിനാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
ശബരിമല മണ്ഡലകാലം തുടങ്ങുന്നത് നവംബർ 17നാണ്. നവംബർ രണ്ടിനു ദീപാവലി അവധിക്കായി അടയ്ക്കുന്ന കോടതി, മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറക്കുന്ന നവംബർ 16ന് നാലു ദിവസം മുന്‍പു മാത്രമാണ് വീണ്ടും തുറക്കുക. മണ്ഡല, മകരവിളക്ക് കാലത്ത് 15 ദിവസം മാത്രമാണു സുപ്രീംകോടതി പ്രവർത്തിക്കുക.
ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദകങ്ങള് പൂര്‍ണമായും പരിശോധിക്കുമെന്നും ഏത് ബെഞ്ചിനെ ഏല്‍പ്പിക്കും എന്നുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അയ്യപ്പഭക്തരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് റിട്ട് ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിക്കെതിരെ 19 ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തുറന്നകോടതിയില്‍ വച്ചാണ് വാദം നടക്കുക. നവംബര്‍ 16ന് മണ്ഡലകാലത്തിന് നട തുറക്കാനിരിക്കെയാണ് നവംബര്‍ 13ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുന്നത്.
സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവേശനത്തിനുള്ള വിലക്കു നീക്കി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് വന്നത്. യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ 19 പുനഃപരിശോധനാ ഹർജികൾ നൽകിയിട്ടുണ്ടെന്ന് കോടതി അറിയിച്ചിരുന്നു. പുനഃപരിശോധനാ ഹർജികൾകൊണ്ട് ശബരിമല കേസ് അവസാനിക്കുമെന്നു കരുതാനാകില്ല. റിട്ട് ഹർജികളും കോടതി അലക്ഷ്യ ഹർജികളുമെല്ലാം ഇനിയുമെത്താം.
https://www.facebook.com/Malayalivartha

























