Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം, തുലമാസപൂജയ്ക്കിടയില്‍ നടന്ന സംഭവവികാസങ്ങളും ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന പ്രതിഷേധവും യോഗം വിലയിരുത്തും

24 OCTOBER 2018 12:08 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിക്കാണ് ചേരുന്നത്. ശബരിമലയില്‍ തുലമാസപൂജയ്ക്കിടയില്‍ നടന്ന സംഭവവികാസങ്ങളും ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന പ്രതിഷേധവും യോഗം വിലയിരുത്തും. പ്രതിഷേധങ്ങളില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ലോക്‌നാഥ് ബെഹ്‌റ, മനോജ് ഏബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്ക് പുറമേ കോട്ടയത്തെയും പത്തനംതിട്ടയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തില്‍ പന്തളം കൊട്ടാരത്തിന് അധികാരമില്ലെന്നും തന്ത്രിയുടേത് അതിരുവിട്ട അവകാശവാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ സംഘപരിവാര്‍ സൃഷ്ടിയാണെന്നും സന്നിധാനത്ത് പ്രതിഷേധം പോലെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കുന്ന രീതിയില്‍ തങ്ങാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടയ്ക്കുകയോ തുറക്കുകയോ ചെയ്യുന്നതു ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ബോര്‍ഡിന്റെ ചില്ലിക്കാശുപോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തുറന്ന ക്ഷേത്രം എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം മാത്രമാണു തന്ത്രിക്കുള്ളത്.പന്തളം കൊട്ടാരത്തിനെതിരേ ഇന്നലെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. 1949ല്‍ തിരുവിതാംകൂര്‍, കൊച്ചി രാജവംശങ്ങളും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ കവനന്റ് (ഉടമ്പടി) പ്രകാരം പന്തളം കൊട്ടാരത്തിനു ശബരിമലയില്‍ യാതൊരു അധികാരവുമില്ല. ഉടമ്പടിയില്‍ പന്തളം കൊട്ടാരത്തെക്കുറിച്ചു പരാമര്‍ശവുമില്ല. ഉത്സവകാലത്തും മറ്റും പന്തളം കൊട്ടാരത്തിനു ശബരിമലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ നിലവിലുണ്ട്. അത് ഇല്ലാതാക്കുക സര്‍ക്കാരിന്റെ നയമല്ല. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുളള അധികാരം ദേവസ്വം ബോര്‍ഡിനാണ്.
മണ്ഡലമകരവിളക്കുകാലത്തെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാമാസവും അഞ്ചുദിവസം നട തുറക്കാന്‍ തീരുമാനിച്ചതും ബോര്‍ഡാണെന്നും പറഞ്ഞിരുന്നു. അതിനിടയില്‍ ശബരിമലയുമായി ബന്ധപ്പെട്ട് രണ്ടു ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിശോധിക്കുന്നുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends