ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു... വൈക്കത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

സിപിഎം - ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍എസ്‌എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച് വൈക്കം താലൂക്കില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ്‌ചെയ്യുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍,പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























