Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒന്ന് ആവേശത്തില്‍ നാലാളറിയാന്‍ ശബരിമലയില്‍ പോയ ബിന്ദു ... വാടകവീട്ടിലും സ്‌കൂളിലും കയറാന്‍ പറ്റുന്നില്ല

24 OCTOBER 2018 10:25 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനു ശ്രമിച്ച അധ്യാപികയുടെ ജീവിതം മാറി മറിഞ്ഞു. നാലാളറിയാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട ബിന്ദു ശബരിമലയിലും എത്തിയില്ല വീട്ടിലും എത്തിയില്ല. അവസാനം സുഹൃത്തിന്റെ ഫ്‌ളാറ്റിലും കയറ്റിയില്ല. ഇതോടെ ജീവിതം വഴിമുട്ടുകായണ്. ഇതിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും നിലപാടെടുത്തു. 

ബിന്ദുവിന് വാടകവീട്ടിലും പഠിപ്പിക്കുന്ന സ്‌കൂളിലും പ്രവേശന വിലക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദു തങ്കം കല്യാണിയാണ് വീട്ടിലും സ്‌കൂളിലും 'വിലക്ക്' നേരിടുന്നത്. വാടകവീട്ടില്‍നിന്നും സുഹൃത്തിന്റെ ഫ്‌ളാറ്റില്‍നിന്നും പുറത്താക്കപ്പെട്ട ഇവര്‍ പോലീസിന്റെ സഹായം തേടി. കടുത്ത ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിന്ദുവിനെ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.

നട അടച്ച ദിവസമാണ് ബിന്ദു ശബരിമലയിലെത്തിയത്. ആചാരം ലംഘിച്ചെത്തിയ ഇവരെ ശബരിമല സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. അതോടെ ദര്‍ശനം നടത്താതെ മടങ്ങി. ജീവനു ഭീഷണിയുള്ളതിനാല്‍ മൂവാറ്റുപുഴ പോലീസാണ് ഇന്നലെ ബിന്ദുവിനെ കോഴിക്കോട് ചാലപ്പുറത്തെ സുഹൃത്തിന്റെ ഫ്‌ളാറ്റിലെത്തിച്ചത്. പുലര്‍ച്ചെ നാലിനെത്തിയ അവര്‍ എട്ടുമണി വരെ അവിടെ കിടന്നുറങ്ങി. അപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും അയ്യപ്പഭക്തരുമെത്തി ഫ്‌ളാറ്റിന്റെ ഉടമയോടു ബിന്ദുവിനെ ഉടന്‍ പറഞ്ഞയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 

സുഹൃത്തും വാടകയ്ക്കാണു താമസിക്കുന്നതെന്നും അയാളെ ഫ്‌ളാറ്റില്‍നിന്ന് ഇറക്കിവിടുമെന്നും കൈകാല്‍ വെട്ടുമെന്നും ഭീഷണിയുണ്ടായതായും ബിന്ദു പറഞ്ഞു. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറാനും ശ്രമം നടന്നു. 

വരരുതെന്നു വീടുടമ അറിയിച്ചതിനെത്തുടര്‍ന്നു കോവൂരിലെ വാടകവീട്ടില്‍ പോകാനും ബിന്ദുവിനു സാധിച്ചില്ല. നാട്ടുകാര്‍ വീടു തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവിടേക്ക് വരരുതെന്നുമാണ് ഉടമ ഇവരെ അറിയിച്ചത്. സ്‌കൂളിനു ഭീഷണിയുള്ളതിനാല്‍ അവിടേക്കും പോകാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു ബിന്ദു കസബ പോലീസിന്റെ സഹായം തേടി. പോലീസ് വാഹനത്തില്‍ കസബ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന ബിന്ദുവില്‍നിന്നു മൊഴിയെടുത്തു. 

അതിനുശേഷം പോലീസിന്റെ സംരക്ഷണത്തില്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ബിന്ദു പഠിപ്പിക്കുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നിരുന്നു. സ്‌കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കുട്ടികളുടെ ജീവന്‍ പ്രശ്‌നത്തിലാവുമെന്നതിനാല്‍ തല്‍ക്കാലം സ്‌കൂളിലേക്ക് വരരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇവരെ അറിയിച്ചിട്ടുണ്ട്. സ്‌കൂളിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നത് കുട്ടികളെ ബാധിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയതായാണ് വിവരം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends