സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി; സിബിയെ ഉള്‍പ്പോരിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോട് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതായി സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ ചേര്‍ന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം. നാഗേശ്വര റാവുവിന് പകരം ചുമതല നല്‍കും. സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും ഇന്ന് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസില്‍ ആരോപണ വിധേയനായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് ഇന്ന് അവധിയില്‍ പ്രവേശിക്കണമെന്ന് സി.ബി.ഐ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഴിമതിക്കുറ്റം അലോക് വര്‍മ തന്റെ മേല്‍ കെട്ടിവെക്കുകയാണെന്ന് അസ്താന ആരോപിച്ചു. സി.ബി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മുറുകിയതോടെ ഇരുവരോടും സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























