കൊല്ലം കുണ്ടറയിൽ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിൽ മോഷണശ്രമം

ചൊവ്വാഴ്ച തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്റെ എടിഎമ്മിലും മോഷണശ്രമം ഉണ്ടായി. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ചൊവ്വാഴ്ച രാവിലെ കൗണ്ടറിലെത്തിയവര്‍ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുണ്ടറയില്‍ എടിഎമ്മില്‍ മോഷണശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഇരുമ്ബനത്തെ എസ്ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടമായത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികാണ്. ഒക്ടോബര്‍ 12ന് കൊച്ചി ഇരുമ്ബനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. കോട്ടയം വെമ്ബള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മില്‍ കവര്‍ച്ചാ ശ്രമമുണ്ടായി.
എന്നാല്‍ ഇതുവരെ മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
https://www.facebook.com/Malayalivartha
























