ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണ്‍ തകരാറിലാകും; ദിലീപിനെതിരായ തെളിവ് ശേഖരിക്കാൻ കോടതിയിൽ ഹാജരാക്കിയ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ അപ്പുണ്ണി

കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനായി നിര്‍ണ്ണായക തെളിവായ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണ്‍ വിട്ടു നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു വര്‍ഷമായി ഫോണ്‍ കോടതിയിലാണ്. ഫോണ്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കേസില്‍ ഈമാസം മുപ്പതിന് എറണാകുളം സെഷന്‍സ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28 ആം സാക്ഷിയും ദിലീപിന്റെ ഡ്രൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും തന്റെ ഫോണ്‍ വിട്ടുനില്‍കുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹര്‍ജി. ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു.
ഫോണ്‍ തകരാറിലാകാന്‍ കാരണമാകുമെന്നും കോടതി ഫോണ്‍ നല്‍കണമെന്നുമാണ് അപ്പുണ്ണിയുടെ ആവശ്യം. എന്നാല്‍ അപ്പുണ്ണിയുടെ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഫോണ്‍ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട സമയത്ത് ഫോണ്‍ ഉപയോഗിച്ചിരുന്നത് ദിലീപാണ്. ദിലീപിന്റെ കുറ്റസമ്മത മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യകത്മാക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ഒരു തവണയും രണ്ട് തവണ കോടതിയില്‍ വെച്ചും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്.
കേസിലെ പത്താം പ്രതി 20 തവണ ഇതേ ഫോണിലേക്ക് വിളിച്ചു. മാത്രമല്ല ഇയാളുടെ ഭാര്യയുടെ ഫോണില്‍ നിന്ന് പ്രതികളുടെ വാട്‌സ് ആപ്പ് നമ്പര്‍ അപ്പുണ്ണിയുടെ ഫോണില്‍ അയച്ചതിനും തെളിവുകളുണ്ട്. കൂടാതെ സുപ്രധാന മെസേജുകളും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























