തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത്ഷാ ; ക്രിക്കറ്റ് താരങ്ങളെ ഇറക്കി വോട്ടു പിടിക്കാൻ നീക്കം; ധോണിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നല്‍കുന്നത് വമ്പന്‍ ഓഫറുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി കിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ ഝാര്‍ഖണ്ഡില്‍നിന്നു മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം. കഴിഞ്ഞയാഴ്ച ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കു റാഞ്ചിയിലെത്തിയ ധോണിയെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വസതിയില്‍ രഹസ്യമായി സന്ദര്‍ശിച്ച് ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. ധോണിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വമ്പന്‍ ഓഫറുകളാണ് ബിജെപി നല്‍കുന്നത്.
ധോണിക്ക് സംസ്ഥാനത്തെ ഏതുസീറ്റും നല്‍കാമെന്നും മല്‍സരിക്കാന്‍ തയാറാകണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിചിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ചോ മല്‍സരിക്കുന്നതിനെക്കുറിച്ചോ ഒന്നും തുറന്നു പറയാന്‍ താരം തയാറായില്ലെന്നും തല്‍ക്കാലം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്താനാണു തീരുമാനമെന്നും ബന്ധുക്കള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ടെത്തി ധോണിയെ കാണുമെന്ന് നേതാക്കള്‍ ധോണിയെ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്ബും ധോണിയെ അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും ബിജെപിയില്‍ എത്തിക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഗൗതം ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയിൽ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന അഭ്യര്‍ത്ഥന നേതാക്കള്‍ നടത്തി.
https://www.facebook.com/Malayalivartha
























