ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു... ഭിത്തിയിൽ പൊട്ടൽ; ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു... ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും; സംഭവം തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്കയിൽ

വൈകിട്ടു മൂന്നരയോടെ തീപിടിത്തമുണ്ടായത്. ലീലാമ്മയും മരുമകളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ വീടിനു പുറത്തു ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടിയാണു തീയണച്ചത്.
മുറിക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്നു. ഇത് ഉരുകിപ്പോയി. ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിച്ചു. ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഭിത്തിക്കും പൊട്ടലുണ്ടായി. വീടിനകം ഒന്നാകെ കത്തിനശിച്ചതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്ക തെക്ക് ഓതിരംമുകള്‍ റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചനും മരുമകളും.
ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് വീടിന്റെ കിടപ്പുമുറിയും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചത്. എങ്കിലും ജീവാപായമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് ഈ വീട്ടുകാര്‍.
https://www.facebook.com/Malayalivartha
























