രണ്ടും കല്‍പ്പിച്ച് ഡ്ബ്ലു. യു. സി സി. ; ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ അമ്മയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ഡബ്‌ള്യൂസിസി ഹൈക്കോടതിയിലേക്ക്

സിനിമാരംഗത്തെ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ അമ്മയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി ഡബ്‌ള്യൂസിസി ഹൈക്കോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ള്യു.സി.സി നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്നാണ് പരിഗണിക്കുന്നത്.ഹര്‍ജിയില്‍ അമ്മയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു . സര്‍ക്കാരും അമ്മയും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും .സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇത്തരമൊരു സമിതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ള്യു.സി.സിയും പ്രസിഡന്റായ റിമ കല്ലിങ്കലും പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് 2013 ല്‍ നിയമവും പാസാക്കി. എങ്കിലും സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടാകുന്ന പീഡന പരാതികള്‍ സിനിമ പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകുന്ന സ്ഥിതിയാണിപ്പോള്‍.
സ്വതന്ത്രരും അനുയോജ്യരുമായ അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, അമ്മ എന്നിവരും കേസില്‍ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി.
രാഷ്ട്രീയ പാര്‍ട്ടികളിലും മതസംഘടനകളിലും പരാതി പരിഹാര കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha
























