വനം വകുപ്പ് ഉദ്യോഗസ്ഥനെ ക്കതിരെ ഭീഷണി; കോങ്ങാട് എം.എൽ എ കെ വി വിജയദാസിനെതിരെ കേസ്

വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോങ്ങാട് എംഎൽഎയ്ക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.വനംഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ അപായപ്പെടുത്തുമെന്ന്എംഎൽഎയുടെ ഭീഷണി.കോങ്ങാട് മണ്ഡലത്തിലെ ഓടക്കുന്നിൽ വനഭൂമി കയ്യേറിയെന്ന പരാതി പരിശോധിച്ച ഉദ്യോഗസ്ഥനോട് സ്ഥലം എം എൽഎ പറയുന്നതാണിത്.
ഓടക്കുന്നില്ലെ പൂഞ്ചോല ഭാഗത്ത് വനഭൂമി കയ്യേറ്റം ഒഴിപ്പലുമായി ബന്ധപ്പെട്ട് സ്ഥലപരിശോധ ഉൾപ്പെടെ പൂർത്തിയായി. തുടർനടപടികൾക്കായി തയ്യാറെടുക്കുമ്പോഴാണ് ഭീഷണി.പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുതെന്നും, പോയാൽമണ്ണാർക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വനം വകുപ്പുദ്യോഗസ്ഥന്റെ പരാതിയെതുടർന്ന് മണ്ണാർക്കാട് പൊലീസ് കേസ്സെടുത്തു.ഉദ്യോഗസ്ഥൻ അവധിയെടുത്ത് നാട്ടിലേക്ക് പോയപ്പോഴാണ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഇതിനു പിന്നാലെയാണ് പോലീസ് നടപടി എടുത്തത്.എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എം.എൽ എ. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. പാവപ്പെട്ട ആദിവാസികളുടെ ഭൂമി ഒഴിപ്പിക്കാൻ വന്നതിനെതിരേയായിരുന്നു താൻ പ്രതികരിച്ചത്- എംഎൽഎ വിശദീകരിച്ചു.
https://www.facebook.com/Malayalivartha























