ആലപ്പുഴയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് കത്തിനശിച്ചു

ആലപ്പുഴ നഗരത്തിനടുത്ത് കൈതവന ജംങ്ഷനില്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് കാര്‍ കത്തിനശിച്ചു. ആര്‍ക്കും കാര്യമായി പരിക്കില്ല. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്.
ചങ്ങനാശേരി ആലപ്പുഴ റോഡില്‍ നിന്നുമെത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്താണ് കാര്‍ വന്നിടിച്ചത്. ഉടന്‍ തന്നെ കാറിന് തീപിടിച്ചു. നഗരത്തില്‍ നിന്നും ഫയര്‍ സര്‍വീസ് എത്തിയപ്പോഴേക്കും കാര്‍ മുഴുവനും തീപടര്‍ന്നിരുന്നു. നീണ്ട നേരത്തെ ശ്രമഫലമായാണ് തീയണച്ചത്. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കില്ല.
https://www.facebook.com/Malayalivartha























