ആർഭാട ജീവിതം നയിക്കാൻ ആഗ്രഹിച്ച് കാണിച്ച്കുട്ടിയത് വൻ തന്ത്രങ്ങൾ... തിരുവനന്തപുരത്ത് കോടികളുടെ ഹാഷിഷുമായി മൂന്ന് പേര്‍ പിടിയില്‍; പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

തിരുവന്തപുരത്ത് പിടിയലായ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീര അര്‍ക്കേടിയില്‍ റിന്‍സ്(39),തിരുവന്തപുരം കാട്ടാക്കട സ്വദേശി അനൂപ് (34), തൃശൂര്‍ സ്വദേശി ബിനീഷ് കൂമാര്‍ എന്നിവരാണ് തിരുവന്തപുരത്ത് മെയ് 25ന് പിടിയിലായത്. ഇവരെ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഹാഷിഷ് ഓയില്‍ എത്തിച്ചത് ഇടുക്കി അടിമാലിയില്‍ നിന്നാണെന്ന് വിവരം ലഭിച്ചു.
കഴിഞ്ഞ മെയ് 25ന് തിരുവന്തപുരത്ത് 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ പിടിയിലായ ഷാജിയെ പ്രതിചേര്‍ത്ത് കേസ് എടുത്തിരുന്നു. ഇതോടെ ഷാജി ഒളിവില്‍പോയി. ഷാജിയെ അന്വേഷിച്ച് വരുന്നതിനിടെയാണ് ഹാഷിഷ് കൈമാറുന്നതിനിടെ മൂവരെയും പിടികൂടിയത്. ഇവരെ അടിമാലിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യത്തെ സംഭവത്തില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സബ് ഇന്‍പെക്ടര്‍ രാജാക്കാട് കല്ലോലിക്കല്‍ വിന്‍സന്റ് (57)നെ തിരുവന്തപുരം എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രധാനിയടക്കം പിടിയിലായത്.
കോടികളുടെ ഹാഷിഷുമായി മൂന്ന് പേര്‍ പിടിയില്‍. അടിമാലി പാറത്താഴത്ത് ഷാജി (മൂര്‍ഖന്‍ ഷാജി 48),പെരിഞ്ചാംകുട്ടി മൂലേപ്പറബില്‍ മെല്‍ബിന്‍(43),അടിമാലി ചെറുകുഴിയില്‍ രാജേഷ്(43) എന്നിവരാണ് തിരുവനന്തപുരം എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേത്യത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് കോടിയുടെ ഹാഷിഷ് പിടികൂടി.
https://www.facebook.com/Malayalivartha























