സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ പോലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുന്നു ; മണ്ഡലകാലം കലുഷിതമാക്കാന്‍ സമരക്കാരും അടിച്ചൊതുക്കാന്‍ സര്‍ക്കാരും എല്ലാ തന്ത്രങ്ങളും മെനയുന്നു

ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമായും ശബരിമല യുവതീപ്രവേശനമായിരുന്നു ചര്‍ച്ചാവിഷയം. കേരളത്തില്‍ ഉടലെടുത്ത ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചയായി.
കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയും, പ്രോത്സാഹനത്തോടെയും രംഗത്തെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്ത് അകത്താക്കുന്നത് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കെരള ബി.ജെ.പി പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അമിത് ഷായുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ബന്ധപ്പെട്ടു. ഇന്നോ, നാളെയോ ഗവര്‍ണറെക്കണ്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമം. 2000 ലേറെ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സചാഹചര്യത്തില്‍ വന്‍ പ്രക്ഷോഭത്തിലേക്കാണ് അണിയറയില്‍ ഒരുക്കം. വിശ്വാസി സമൂഹത്തെക്കൂടി രംഗത്തെത്തിച്ച് സമരം ആളിക്കത്തിക്കും എന്നാണ് എം.ടി. രമേശ് പറയുന്നത്. ഇതിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് വ്യാപക അറസ്റ്റിന് പോലീസ് നടപടിയാരംഭിച്ചത്. പോലീസ് തലപ്പത്ത് ഇതേച്ചൊല്ലി വിഭിന്നാഭിപ്രായമുണ്ടെങ്കിലും മുഖ്യമന്ത്രിയും ഡി.ജി.പി.യും ഉറച്ചു നില്ക്കുന്നു. കേന്ദ്രത്തിന്റെ ഉറച്ച പിന്തുണയില്‍ ഇത്തരമൊരു നീക്കത്തെ തടയിടാനാണ് ഇപ്പോള്‍ ബി.ജെ.പി ശ്രമിക്കുന്നത്. കൂടാതെ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ തങ്ങളുടെ സമരപരിപാടികള്‍ എത്തരത്തിലാകണമെന്ന ആലോചനയും മുറുകുന്നു.
കൈയ്യും കെട്ടി നോക്കി നില്ക്കില്ല എന്നു നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. പ്രവര്‍ത്തകരെ ബലി കൊടുത്ത് രാഷ്ട്രീയമായി ബി.ജെ.പിക്ക് മുന്നോട്ടു പോകാനാകില്ല. എന്തുവില കൊടുത്തും തിരുപ്പതി മോഡല്‍ നടപ്പാക്കാതിരിക്കാന്‍ ശ്രമങ്ങളും നടക്കുന്നു. മണ്ഡലകാലം കലുഷിതമാക്കാന്‍ സമരക്കാരും അടിച്ചൊതുക്കാന്‍ സര്‍ക്കാരും എല്ലാ തന്ത്രങ്ങളും മെനയുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha























