Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍: രമേശ് ചെന്നിത്തല, പട്ടാള അട്ടിമറി പോലെ അര്‍ദ്ധരാത്രി സി ബി ഐ ഡയറക്ടറെ നീക്കിയ നാടകം നിയമവിരുദ്ധവും അഴിമതി സംരക്ഷിക്കാനുമാണ്

26 OCTOBER 2018 03:23 PM IST
മലയാളി വാര്‍ത്ത

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി ബി ഐയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മുട്ടത്തറ സി ബി ഐ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി ഐ യുടെ അന്തസ്സും പെരുമയും നഷ്ടപ്പെട്ടു. പട്ടാള അട്ടിമറി പോലെ അര്‍ദ്ധരാത്രി ഡയറക്ടറെ നീക്കിയ നാടകം നിയമവിരുദ്ധവും അഴിമതിയെ സംരക്ഷിക്കാനുമാണെന്ന് ചെന്നിത്തല ആരോപിച്ചു.നിര്‍ണ്ണായകമായ ഏഴ് കേസുകളില്‍ തീരുമാനം എടുക്കാനുള്ള സമയത്താണ് അലോക് വര്‍മ്മയെ മാറ്റിയത്. 

സി ബി ഐയെ മോദി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ സി ബി ഐ യെ ഉപയോഗിച്ച് അഴിമതി കേസുകളെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അര്‍ദ്ധരാത്രിയുടെ മറവില്‍ സി ബി ഐ ഡയറക്ടറെ മാറ്റാന്‍ മോദിക്ക് ആര് അധികാരം നല്‍കി ഈ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യ രാജ്യത്തിന് അപമാനവുമാണെന്ന് ആമുഖപ്രസംഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മോദി പ്രധാന കഥാപാത്രമായ റഫാല്‍ ഇടപാടിലെ അഴിമതി കേസില്‍ കുടങ്ങുമോ എന്ന ഭയത്താലാണ് നീതിമാനായ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.അഴിമതിയുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ പോകുന്ന ആദ്യ പ്രധാനമന്ത്രി മോദി ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡയറക്ടറുടെ ചുമതല വഹിക്കുന്ന നാഗേശ്വരറാവു തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റികരസനല്‍ അധ്യക്ഷത വഹിച്ചു എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂര്യനാട് രാജശേഖരന്‍, റ്റി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, നേതാക്കളായ പാലോട് രവി, വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, സെല്‍വരാജ്, മണക്കാട് സുരേഷ്, ഷമീനാഷഫീക്ക്, ലതികാ സുഭാഷ്, ലക്ഷ്മി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ പതിനൊന്നിന് പൊന്നറ ശ്രീധര്‍ പാര്‍ക്കിന് സമീപത്തു നിന്നും ആരംഭിച്ചു ജാഥ സി ബി ഐ ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends