Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഖ്യധാരാ പത്രങ്ങളും ഓണ്‍ലൈനുകളും ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ ആരോപിച്ചു, വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് തന്നെ ഇതിന്റെ നിജസ്ഥിതി അറിയാമെന്നും പത്മകുമാര്‍

26 OCTOBER 2018 04:31 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി വന്നശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി മുഖ്യധാരാ പത്രങ്ങളും ഓണ്‍ലൈനുകളും വാര്‍ത്തകള്‍ നല്‍കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ ആരോപിച്ചു. ബോര്‍ഡിനെ പ്രതികൂട്ടിലാക്കി, ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് തന്നെ, അതിന്റെ നിജസ്ഥിതി ബോധ്യമുണ്ടെങ്കിലും, അവര്‍ അതൊക്കെ മൂടിവച്ച് തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്നും എ.പത്മകുമാര്‍ പറഞ്ഞു.

യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ചില പ്രമുഖ പത്രങ്ങള്‍ പോലും വലിയ തലക്കെട്ട് നല്‍കി പ്രസിദ്ധീകരിക്കുന്നതിന് പിന്നില്‍ ബോര്‍ഡിനെ തകര്‍ക്കുക എന്ന വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ആണ്. ശബരിമലയെ തകര്‍ക്കുകയെന്ന ചിലരുടെ ഗൂഢോദ്ദേശം നടപ്പിലാക്കാന്‍ ചില മാധ്യമങ്ങള്‍ വ!ഴിയൊരുക്കുകയാണ്. ദേവസ്വം ബോര്‍ഡിനെ കരിവാരി 
തേയ്ക്കുക, ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി ശബരിമലയിലെ മണ്ഡല മകരവിളക്ക് ഉത്സവം അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇത്തരം ശക്തികള്‍ക്ക് പിന്നിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

'സന്നിധാനത്തേക്ക് സിപിഐ(എം) സ്‌ക്വാഡ്','പാര്‍ട്ടിക്കാരെ ദിവസ വേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാന്‍ 
സിപിഐ(എം)','അരവണ തയ്യാറാക്കുന്നതിനും അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും ഇക്കുറി ഡിവൈഎഫ്‌ഐക്കാര്‍' ,'1680 പേരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ശബരിമലയിലും നിലയ്ക്കലിലുമായി നിയമിച്ചു.' എന്നിങ്ങനെ തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകളാണ് പ്രമുഖ പത്രവും ,ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു എന്ന് ഒരു സ്ഥലത്ത് പറയുകയും എന്നാല്‍ നിയമിക്കുമെന്ന് മറ്റൊരു സ്ഥലത്ത് പരാമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ അപ്രസക്തമാക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. 

ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പതിവാണ്.അരവണതയ്യാറാക്കല്‍,ഓഫീസ് ജോലി, കുടിവെള്ള വിതരണം,നാളികേരം നീക്കം ചെയ്യല്‍,പൂജാസാധനങ്ങള്‍ ശേഖരിക്കുക,അന്നദാനമണ്ഡപത്തില്‍ സഹായം,വിവിധ ഗസ്റ്റ് ഹൗസുകളിലും മെസ്സിലുമുള്ള സേവനം എന്നിങ്ങനെയുള്ള ജോലിയ്ക്കാണ് സാധാരണ ഡെയ്‌ലി വേജസുകാരെ നിയമിക്കുക.ഇത്തരം നിയമനങ്ങള്‍ക്ക് കാലാകാലങ്ങളില്‍ ചെയ്യുന്നതുപൊലെ തന്നെ കൃത്യമായ 
മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.പത്രദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇത്തവണയും അപേക്ഷ 
ക്ഷണിച്ചിട്ടുള്ളത്. 

താല്‍ക്കാലിക ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആയിരുന്നു. പിന്നേട് അത് ഒക്ടോബര്‍ 12 ന് ആയി നീട്ടി നല്‍കി.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ,പ്രായം തെളിയിക്കുന്ന രേഖ ,പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കാത്ത അപേക്ഷകരെ ഒ!ഴിവാക്കിയിട്ടുണ്ട്.അപേക്ഷകരുടെ സെലക്ഷന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പുരോഗമിക്കുന്നു.ഒക്ടോബര്‍ 23 ന് ആരംഭിച്ച ഇന്റര്‍വ്യൂ നവംബര്‍ 2 ന് മാത്രമേ അവസാനിക്കുകയുള്ളൂ.അതിനുശേഷമായിരിക്കും യോഗ്യരായവര്‍ക്കുള്ള നിയമന ഉത്തരവ് നല്‍കുന്നത്.ഇത്തരത്തില്‍ നിയമന പ്രക്രിയ ഒന്നുമാകാത്ത സാഹചര്യത്തിലാണ് 1680 പേരെ നിയമിച്ചുവെന്ന് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഇത് തെറ്റായ പ്രചരണമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ മണ്ഡലമകരവിളക്ക് ഉല്‍സവകാലത്ത് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ എല്ലാക്കാലവും  നിയമിക്കുന്നുണ്ട്.നിയമന കാര്യത്തില്‍ നാളിതുവരെ ഏതെങ്കിലും രാഷ്ട്രീയപരമോ പക്ഷപാതപരമോ ആയ നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടിട്ടില്ലെന്നും ഇന്നും നാളെയും അത്തരം നിലപാട് തന്നെയായിരിക്കും ബോര്‍ഡ് സ്വീകരിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി.സാധാരണഗതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും താല്‍ക്കാലിക ജോലി ലഭിക്കാറുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍,പൊലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ എന്നിങ്ങനെയുള്ളവരാണ് യോഗ്യത നേടാതെ പുറത്ത് പോകുന്നവരെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

മണ്ഡലമകരവിളക്ക് ഉല്‍സവകാലം ഭംഗിയായി നടത്തികൊണ്ടുപോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഇത്തരം നടപടികളെ തകര്‍ക്കുന്നവരുടെ ഗൂഢാലോചന പ്രമുഖ മാധ്യമത്തിലെ വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.മാത്രമല്ല പമ്പയില്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി, സ്ത്രീകളെയും സ്ത്രീഭക്തരെയും തടയുന്നതിന് വനിതാ ജീവനക്കാരെ ദേവസ്വം ബോര്‍ഡ് ഡ്യൂട്ടിക്ക് നിയമിച്ചുവെന്ന വാര്‍ത്തയും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമവിധേയമായും ഭരണഘടനാനുസൃതമായും പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.അത് കൊണ്ട് തന്നെ കോടതി വിധിക്കെതിരെയുള്ള ഒരു പ്രവര്‍ത്തനവും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പമ്പയില്‍ എല്ലാമാസവും ദേവസ്വം ബോര്‍ഡിലെ സ്ത്രീ ജീവനക്കാരെ ഉള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.അത് വനിതകളെ തടയാനായിരുന്നുവെന്നാണ് പ്രമുഖ മാധ്യമം വാര്‍ത്തനല്‍കിയത് .ഇത് അവാസ്തവമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ,കോടതി വിധിക്കെതിരെയോ അത് നടപ്പാക്കുന്നതിനെതിരെയോ യാതൊരു തരത്തിലുമുള്ള നടപടികളും പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന വസ്തുത പത്രദൃശ്യ മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (42 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (56 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends