ആവേശത്തിലാക്കി 24 ചുംബനവുമായി 24 കിസ്സെസ്

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലര്‍ യൂടൂബില്‍ തരംഗമാകുന്നു . ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെടുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍. പേരില്‍ തന്നെ വ്യസ്തമായ ട്രെയിലര്‍ നിമിഷ നേരംകൊണ്ട് നിരവധിപേരാണ് കണ്ടത്.
സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. എന്നാല്‍ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം.
വണ്‍ നൈറ്റ് സ്റ്റാന്റുകള്‍ക്കപ്പുറം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താല്‍പര്യം.മുതിര്‍ന്ന നടന്‍ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും.

വ്യത്യസ്ത പ്രമേയത്തിലൂടെ മികച്ച വിജയം നേടിയെടുത്ത ചിത്രങ്ങളാണ് അര്‍ജുന്‍ റെഡ്ഡിയും , ആര്‍ എക്‌സ് 100 ഉം. ആ ചിത്രങ്ങളും പട്ടികയിലേയ്ക്ക് 24 കിസ്സെസും ഇടം നേടുമെന്ന് നിസംശയം പറയാം.

https://www.facebook.com/Malayalivartha
























