റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കയറിയ ആള്‍ പിടിയില്‍

റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കയറിയ ആള്‍ പിടിയിലായി. പത്തനംതിട്ട സ്വദേശി ജേക്കബിനെയാണ് പിടികൂടിയത്. സില്‍ക് എയര്‍ വിമാനത്തില്‍ ആസ്‌ട്രേലിയയിലേക്ക് യാത്രയാകുന്ന ഭാര്യയെ സഹായിക്കുന്നതിനാണ് റദ്ദാക്കിയ ടിക്കറ്റുമായി ജേക്കബും ടെര്‍മിനലില്‍ കയറിയത്. ടെര്‍മിനലില്‍ ടിക്കറ്റുമായി കയറിയ ആള്‍ യാത്ര ചെയ്യാതെ തിരികെ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ സി.ഐ.എസ്.എഫ് പിടികൂടുകയായിരുന്നു. തുടര്‍ന്ന്, നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് നിശ്ചിത തുക ഈടാക്കി പാസ് നല്‍കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്ക് എമിേഗ്രഷന്‍ ഭാഗത്തേക്ക് കടക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മാത്രം കടക്കാന്‍ കഴിയുന്ന ഭാഗത്തേക്ക് പോകാനാണ് പലരും യാത്രക്കാരെന്ന വ്യാജേന ടെര്‍മിനലില്‍ പ്രവേശിച്ച് ഇത്തരം ഭാഗങ്ങളില്‍ എത്താന്‍ ടിക്കറ്റെടുക്കുന്നത്.
യാത്ര ചെയ്യാതെ ടിക്കറ്റ് റദ്ദാക്കുക വഴി ചെറിയൊരുഭാഗം ഒഴികെ ബാക്കി ടിക്കറ്റ് തുക തിരികെ ലഭിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























