നവംബർ 5 നു ഫെമിനിസ്റ്റുകളെ വച്ച് ശബരിമല അതിക്രമിച്ചു കടക്കാൻ ഗൂഢാലോചന നടക്കുന്നു ; നവംബർ അഞ്ചിന് താൻ ശബരിമലയിൽ വേണമെന്നത് സ്വാമി അയ്യപ്പൻ തീരുമാനിച്ചിട്ടുണ്ടായിരിക്കുമെന്ന് രാഹുൽ ഈശ്വർ

നവംബർ അഞ്ചിന് താൻ ശബരിമലയിൽ വേണമെന്നത് സ്വാമി അയ്യപ്പൻ തീരുമാനിച്ചിട്ടുണ്ടായിരിക്കും. അതുകൊണ്ടാണ് ആ രീതിയിൽ ജഡ്ജി ജാമ്യം അനുവദിച്ചതെന്ന് രാഹുൽ ഈശ്വർ. നവംബർ 5 നു ഫെമിനിസ്റ്റുകളെ വച്ച് ശബരിമല അതിക്രമിച്ചു കടക്കാൻ ഗൂഢാലോചന നടക്കുന്നതായി രാഹുൽ ഈശ്വർ പറഞ്ഞു. ഫേസ്ബുക് ലൈവിലൂടയാണ് രാഹുലിന്റെ പ്രതികരണം.
ഫെമിനിസ്റ്റുകളെ ശബരിമലയിൽ അതിക്രമിച്ചു കടത്തിയാൽ സുപ്രീംകോടതിയിൽ നൽകിയ കേസിൽ നവംബർ 13 ന് പരാചയപെടും എന്നതാണ് അജണ്ട. അതിനാൽ നവംബർ അഞ്ച് മുതൽ നവംബർ ആറുവരെ ശബരിമലയെ പ്രതിരോധിക്കാൻ കഴിഞ്ഞാൽ ശബരിമലയിൽ നൂറ് ശതമാനം വിജയിക്കാൻ സാധിക്കും. വീണ്ടും പോലീസുകാർ ഏതെങ്കിലുമൊക്കെ കേസുകൾ കുടുക്കി തന്നെ നവംബർ അഞ്ചിന് ശബരിമലയിൽ കയറ്റാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ആ രീതിയിൽ ഉള്ള ഉദ്യമങ്ങൾ എത്രയായാലും ശബരിമല അയ്യപ്പനുവേണ്ടി പോരാടാൻ നൂറു ശതമാനവും ഉണ്ടാകും എന്നും രാഹുൽ പറഞ്ഞു.
സേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ധനമന്ത്രി തോമസ് ഐസക്കും സാധാരണക്കാരിൽ സാധാരണമായ രാഹുൽ ഈശ്വറിന്റെ പേര് എടുത്ത് പറഞ്ഞു പരാമർശിക്കുന്നുണ്ടെങ്കിൽ അത് അയ്യപ്പ ഭക്തർ അവർക്ക് എതിരാണ് എന്ന ബോധം ഉള്ളതുകൊണ്ടാണ് എന്നും രാഹുൽ ആരോപിച്ചു. കേരളത്തിൽ 3400 അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്തത് പിണറായി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അയ്യപ്പ ഭക്തർ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധിക്കണം എന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























