വിശുദ്ധ സമരത്തില്‍ നിന്ന് വൃത്തികേടിലേക്ക്...

രാഹുല്‍ ഈശ്വറിനെ തീര്‍ത്തു. ഇത് വിധി വൈപരീത്യം, വിശുദ്ധസമരം നയിക്കാനിറങ്ങിയവന്റെ കഴുത്തു ഞെരിച്ച് പുതിയ ആരോപണം. മുമ്പും ഇത്തരം പല ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള രാഹുലിനിത് പുത്തരിയല്ല.
ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് പറയുന്നത് അശ്ലീല വീഡിയോ കാണിച്ച് തന്റെ സുഹൃത്തിനെ രാഹുല്‍ ഈശ്വര്‍ബലാത്സംഗത്തിന് ഇരയാകാൻ ശ്രമിച്ച സംഭവമാണ്. തീയതിയും സ്ഥലവും വിവരിച്ച് കൃത്യമായി പറയുന്ന മീടു ആരോപണത്തോടെ രാഹുല്‍ ഈശ്വര്‍ പെട്ടിരിക്കുന്നത് വല്ലാത്തൊരു കെണിയിലാണ്.
അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളുടെ കണ്ണിലെ കരട്. ഹൈന്ദവ സമുദായത്തിനു വേണ്ടിയും ഒപ്പം ആര്‍എസ് എസ് നിലപാടുകള്‍ക്കെതിരെയും സ്വതന്ത്ര നിലപാട് എന്ന പേരില്‍ രാഹുല്‍ നടത്തും. ചാനല്‍ ചര്‍ച്ചകളും പ്രസ്താവനകളും പലപ്പോഴും ഒരു സെല്‍ഫ് മാര്‍ക്കറ്റിംഗ് മാത്രമായിരുന്നു.
താഴ്മണ്‍ കുടുംബത്തിന്റെ പേരില്‍ തിളങ്ങിയ രാഹുല്‍ ഈശ്വറിനെ ഒടുവില്‍ തന്ത്രി കുടുംബവും തള്ളിപ്പറഞ്ഞു. തന്ത്രി കുടുംബമായോ ശബരിമല ആചാരമായോ ഒരു ബന്ധവുമില്ല. സുപ്രീംകോടതി വിധി വന്നയുടന്‍ ശബരിമലയില്‍ യുവതീ പ്രവേശനം തടയുമെന്നും എന്തു വില കൊടുത്തും പ്രതിഷേധിക്കുമെന്നും വിളിച്ചു പറഞ്ഞ് സേവ് ശബരിമല സന്ദേശവുമായി യുദ്ധം തുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ രാഹുല്‍ ഈശ്വറിന് പിന്തുണയുമായെത്തിയത് ആയിരങ്ങളാണ്.
നാമ ജപയാത്ര രാഹുല്‍ കൊളുത്തി വിട്ട അഗ്നിയായിരുന്നു. എന്നാല്‍ തൊട്ടു പിറകെ ഓടിയെത്തിയ ബിജെപിയും ഹൈന്ദവ സംഘടനകളും സമരം ഏറ്റെടുത്തു.
രാഹുല്‍ ഒറ്റപ്പെട്ടു. എങ്കിലും പോരാട്ടം തന്റേതു കൂടിയാകാന്‍ കഷ്ടപ്പെട്ടു. ബിജെപി പ്രസിഡന്റ് പി. എസ് ശ്രീധരന്‍പിള്ള രാഹുലിനെ പരസ്യമായി തള്ളിപ്പറഞ്ഞു. പണ്ടേ കോണ്‍ഗ്രസിനും രാഹുല്‍ ഈശ്വറിനെ വിശ്വാസമില്ലായിരുന്നു.
അവരും കൈവിട്ടു. ഹൈന്ദവ സംഘടനകള്‍ ബിജെപിയോടൊപ്പം ചേര്‍ന്നു.
ഒടുവില്‍ സന്നിധാനത്ത് പ്രക്ഷോഭത്തിനൊരുങ്ങിയ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കുമ്പോള്‍ ഒപ്പം ആരും തന്നെയുണ്ടായിരുന്നില്ല. രാഹുലിനെ വിശ്വസിച്ച കുറച്ച് വിശ്വാസികള്‍ മാത്രം. ജാമ്യത്തില്‍ പുറത്തിറങ്ങിയ രാഹുല്‍ അടങ്ങിയിരുന്നില്ല. മണ്ഡലകാലത്ത് ഉശിരുള്ള പ്രതിഷേധത്തിന് വിശ്വാസികളെ ഉണര്‍ത്തി.
വാക്കിടോക്കിയടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഒരുക്കി ശക്തമായ ഒരുക്കങ്ങള്‍ക്കിടയിലാണ് കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഇന്നലെ വീണ്ടും പോലീസ് അകത്താക്കിയത്. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ഒരു ചെറിയ ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളുവെന്നും പോലീസ് പറഞ്ഞിരുന്നു.
ഒടുവില്‍ വിശ്വാസി സമൂഹവും കേരളവും തിരസ്‌കരിക്കുന്ന കാഴ്ച. നൈഷ്ഠിക ബ്രഹ്മചര്യത്തിനു വേണ്ടി വാദിക്കുന്നവന്‍ തന്നെ ബലാത്സംഗത്തിന് കുഴിയില്‍ വീഴുന്ന അവസ്ഥ. വലിയൊരു വിഭാഗം ഉറപ്പിച്ചു പറയുന്നു. രാഹുല്‍ ഈശ്വര്‍ വെറുമൊരു ഫ്രോഡാണ് ഇനിയും നൂറു കേസുകള്‍ പുറത്തു വരും.
https://www.facebook.com/Malayalivartha
























