Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

താഴ്മൺ മാടത്തിന്റേതെന്ന പേരിൽ രാഹുൽ ഈശ്വറിനെതിരെ കുറിപ്പ് വൈറലാകുന്നു

29 OCTOBER 2018 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

താഴ്മൺ മാടത്തിന്റേതെന്ന പേരിൽ വൈറലാകുന്ന കുറിപ്പ് ;

ഭക്തജന ശ്രദ്ധക്കായി താഴ്‌മൺ മഠം പുറത്തിറക്കുന്ന ഔദ്യോഗിക അറിയിപ്പ്.

തന്ത്രി കുടുംബാംഗമെന്ന വ്യാജേന അയ്യപ്പഭക്തരേയും, ഹിന്ദുക്കളേയും കബളിപ്പിച്ചു ചാനലുകളിൽ സുപ്രീം കോടതിയെപ്പോലും അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നയാൾ തന്ത്രി കുടുംബാംഗമല്ല എന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണം. ഇയാൾ ആറ്റിങ്ങൽ പെരിയ മന ഇല്ലം (വാദ്ധ്യാർ മഠം) നാരായണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരിയുടെ മകനാണ്.അമ്മ താഴമൺ മല്ലികാ നമ്പൂതിരി താഴമൺ മഠത്തിലെ അംഗമായതിനാൽ മാത്രമാണ്‌ ഇയാൾ തന്ത്രി കുടുംബാംഗം എന്ന വ്യാജേന നാട്ടിലിറങ്ങി അയ്യപ്പഭക്തരേയും, മാദ്ധ്യമങ്ങളേയും,പൊതു പ്രവർത്തകരേയും, സർക്കാരിനേയും വഞ്ചിക്കുന്നത്. അമ്മയായ മല്ലികയെ വിവാഹം ചെയ്ത് ആറ്റിങ്ങൾ വാദ്ധ്യാർ മഠത്തിലേയ്ക്ക് അയച്ചതോടെ അവർക്ക് സമുദായ ആചാരപ്രകാരം താഴമൺ കുടുംബവുമായി ബന്ധമില്ലാതായി.വാസ്തവം ഇതാണെന്നിരിക്കെ ഇയാൾ തന്ത്രി കുടുംബത്തിന്റെ പ്രതിനിധി ചമഞ്ഞ് പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ കൂടി അതിരു കടന്ന ആക്രോശങ്ങളിലൂടെ പൊതുജനത്തെ യുംഅയ്യപ്പഭക്തരേയും വഞ്ചിക്കുകയാണ്. ഇയാളുടെ അപക്വമായ പെരുമാറ്റങ്ങൾ പലപ്പോഴും തന്ത്രി കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. സുപ്രീം കോടതി കോടതിയുടെ വിധി 99% അയ്യപ്പ വിശ്വാസികൾക്കും സ്വീകാര്യമല്ലെന്നുള്ളത് വസ്തുതയാണെങ്കിലും പരസ്യമായി ചീഫ് ജസ്റ്റീസ് അടക്കമുള്ളവരെ അസഭ്യം പറഞ്ഞ് ജയിൽവാസം സ്വയം വരിച്ചതും ശ്രദ്ധേയമാണ്. ശബരിമല സന്നിധാനത്തിൽ കൈ മുറിച്ച് രക്തം വീഴ്ത്താൻ 20 പേരെ തയ്യാറാക്കി നിറുത്തിയിരുന്നുവെന്ന് അവകാശപ്പെട്ട ഇയാൾ ജയിലിൽ പോയപ്പോൾ സഹായിക്കാൻ ഒരാളെപ്പോലും കണ്ടില്ല. ഭാര്യ മാത്രമാണ് കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവിൽ നടന്നത്. മാദ്ധ്യമ ശ്രദ്ധ കിട്ടാൻ എന്തു ഹീന കർമ്മത്തിനും മടിയില്ലാത്ത | ഈ വ്യാജ തന്ത്രി കുടുംബാംഗം ലൗ ജിഹാദിൽപെട്ടു പോയ അഖിലയെ രക്ഷിക്കാൻ ഹിന്ദു സംഘടനകൾ ഒന്നടങ്കം ശ്രമിച്ചപ്പോൾ മുസ്ലീം തീവ്രവാദികൾക്ക് വേണ്ടി അഖിലയുടെ മാതാപിതാക്കളെ തളളിപ്പറഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സംഘപരിവാറുമായി ഒരു ബന്ധവുമില്ലാത്ത ഈ കടലാസ്സു പുലിയെ ആർ.എസ്സ്.എസ്സ്.ആയി അവതരിപ്പിക്കുകയാണ് സന്ദീപാനന്ദനും ദേവസ്വം മന്ത്രിയും.അയ്യപ്പ ഭക്തന്മാർ ഏറെ ആദരിച്ചിരുന്ന മുത്തച്ഛനായിരുന്ന ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ലെറ്റർപാഡു പയോഗിച്ച് തന്ത്രി മോഹനരുടെ അഭാവത്തിൽ ശബരിമല തന്ത്രിയാകാനും ഇയാൾ ശ്രമിച്ചിരുന്നു. അധോലോക സംഘത്തിലെ ശോഭാ ജോൺ തന്ത്രി മോഹനരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസ്സി ലൂടെയാണല്ലോ ആദ്യമായി ഈ മാരീചവേഷം അവതരിച്ചത്.നേരത്തെ ജന്മമെടുത്തതാണെങ്കിലും മന്ത്രി ജി.സുധാകരന്റെ ഭാഷയിൽ പറഞ്ഞാൽ മുൻപ് " ഒരു പട്ടിയും" ഇയാളെ അറിഞ്ഞിരുന്നില്ല. കേസ്സിൽ പരാതിക്കാരനായ തന്ത്രി മോഹനരുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹത്തിന് അനുകൂലമായി തീരുമാനമെടുക്കാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രമിച്ചിരുന്നു.ഇതിന് തടയിടാൻ ഇയാൾ ദേവസ്വം ബോർഡിനെതിരെ പ്രകോപനപരമായ പ്രസ്താവനങ്ങൾ ഇറക്കി ആ നീക്കത്തിന് തടയിട്ടു. മുത്തച്ഛനായ മഹേശ്വരരെ കൊണ്ട് ബ്ലാങ്ക് ചെക്കുകളിൽ ഒപ്പിടുവിച്ച് വൻതുക പലപ്പോഴായി പിൻവലിച്ചതും പിന്നീടാണ് പലരുമറിഞ്ഞത്.88 വയസ്സുണ്ടായിരുന്ന മഹേശ്വരർ തിരുമേനി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ഇയാൾ കലഹമുണ്ടാക്കി അദ്ദേഹത്തെ തളളിത്താഴെയിട്ടതോടെയാണ്. അതോടെ അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു.ചെണ്ടന്നൂരിലെ സെൻചൂറി ആശുപത്രിയിൽ അദ്ദേഹം അത്യാസന്ന നിലയിലായപ്പോൾ പുഷ്പഗിരി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ ഉപേക്ഷിച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാൻ വന്നിരുന്ന ചിലരാണ് ആംബുലൻസ് കൊണ്ടുവന്ന് രാത്രിയിൽ പുഷ്പഗിരി ആശുപത്രിയിൽ കൊണ്ടുപോയത്. ചെങ്ങന്നൂരിലെ താഴമൺ കുടുംബത്തിലേയ്ക്ക് പ്രവേശിക്കാൻ പോലും അനുതിയില്ലാത്ത ഇയാൾ തന്ത്രി കുടുംബത്തിലെ അംഗമാണെന്ന വ്യാജേന അയ്യപ്പഭക്തജന സംരക്ഷണത്തിന്റെ പേരിൽ ഇറങ്ങിപ്പുറപ്പെട്ട് കേരളത്തിൽ ഇന്നുണ്ടായി കൊണ്ടിരിക്കുന്ന ഹൈന്ദവ ജനമുന്നേറ്റത്തിന് തുരങ്കം വെയ്ക്കുകയാണ്.കൂട്ടിത്തല്ലിച്ച് ചോര കുടിക്കുന്ന കേരളത്തിലെ "മഞ്ഞ മാദ്ധൃമങ്ങൾ " ഇതെല്ലാം ആഘോഷിക്കുന്നു. സ്വന്തം സ്വാർത്ഥ താൽപ്പര്യം സംരക്ഷിച്ച് സമൂഹ മദ്ധ്യത്തിൽ ആളാകാൻ ശ്രമിക്കുന്ന യൂദാസിന്റെ ഈ പിൻതലമുറക്കാരൻ മുത്തച്ഛനേയും, അമ്മാവനേയും വരെ വഞ്ചിച്ച് "അഭിനവ ഗാന്ധി" ചമയാൻ ശ്രമിക്കുമ്പോൾ വഞ്ചിക്കപ്പെടുന്നത് ഹിന്ദു ജനതയും അയ്യപ്പഭക്തരുമാണ്. ലവ് ജിഹാദുകാരേയും, മതതീവ്രവാദികളേയും പ്രീണിപ്പിച്ച് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടാൻ ആരുടെയോ കോടാലിക്കൈ യാ യി പ്രവർത്തിക്കുന്ന ഇയാൾ നാട്ടിൽ വളർന്നു വരുന്ന ഹിന്ദു ഐക്യത്തെ തകർത്ത് ഭക്തജന വികാരത്തെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിക്കുന്ന ദുശ്ശാസന രൂപിയാണെന്ന യാഥാർത്ഥ്യം അയ്യപ്പഭക്തരും, ഹിന്ദു ഐക്യം സ്വപ്നം കാണുന്നവരും, ഭരണകൂടവും, മാദ്ധ്യമങ്ങളും തിരിച്ചറിയണം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (16 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (29 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (36 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (46 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends