പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാര്‍ കൊട്ടുമ്പോൾ ചില മരങ്ങളില്‍ പൊത്തായിരിക്കും; അമിത്ഷായെ പരിഹസിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്തിയ ബിജെപിയുടെ അധ്യക്ഷൻ അമിത്ഷായുടെ ശരീരത്തെ പരിഹസിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേത്. പിണറായിയുടെ ശരീരം കാണുമ്പോൾ ഒര്‍മ്മ വരുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാര്‍ കൊട്ടുമ്പോൾ ചില മരങ്ങളില്‍ പൊത്താണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ മുഴുവൻ പോലീസിനെ വിന്യസിച്ചാലും ബിജെപി ശബരിമലയിൽ പ്രക്ഷോഭം നയിക്കും. ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല. ഭക്തിയല്ല മാനദണ്ഡമെന്നും, ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ ട്രാക്ക് റെക്കോർഡ് കടകംപള്ളിക്കറിയാമായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം ദേശീയതലത്തിലുള്ള പ്രക്ഷോഭം തനിക്കെതിരെ ഉയര്‍ത്താനാണ് അമിത് ഷായെ അവഹേളിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉന്നമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമിത്ഷാ പ്രസംഗ വേളയിൽ അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം അറിയിച്ചത്.
''സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തില്‍ മതി. ബിജെപിക്ക് ഈ മണ്ണില്‍ ഒരിക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത്?'' മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവണ്‍മെന്റ്. ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?. 'അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വളരെ മോശമായിപ്പോകും. ഈ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























