വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 78 കാരന്‍ അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 കാരന്‍ അറസ്റ്റില്‍. കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് അഗസ്റ്റി എന്ന കുഞ്ഞച്ചനെയാണ് പീഡന ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തതു. ആളില്ലാത്ത സമയം നോക്കി വീട്ടില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അറസ്റ്റിലായ അഗസ്റ്റി പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്നും വീട്ടില്‍ മാതാപിതാക്കളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും തിരുവമ്ബാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























