Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല പ്രതിഷേധം ശമിപ്പിക്കാന്‍ ഇരുമുന്നണികളും കാര്യമായി ചെയ്യാതിരിക്കെ അതില്‍ കൃത്യമായി തന്ത്രമെറിഞ്ഞ് ബിജെപി; പാര്‍ട്ടിക്കാരുടെ വീട്ടിലെ സ്ത്രീ ഭക്തര്‍ കാലുമാറുമെന്ന് ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ടുണ്ട്; മണ്ഡലമാസം ശാന്തമായില്ലെങ്കില്‍ അതിലും നേട്ടം കൊയ്യുന്നത് ബിജെപിയായിരിക്കും

30 OCTOBER 2018 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

ശബരിമല വിഷയത്തില്‍ വല്ലാതെ നേട്ടം കൊയ്തിരിക്കുകയാണ് ബിജെപി. ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിയ്ക്കും നിര്‍ണായകമാകും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ താമര വിരിയും പോലെ ലോക്‌സഭയിലും താമര വിരിയുമെന്നാണ് ബിജെപിക്കാര്‍ കണക്ക് കൂട്ടുന്നത്. 

ഇത്തവണ അട്ടിമറി വിജയത്തിലൂടെ തിരുവനന്തപുരത്ത് താമര വിരിയിക്കും എന്ന ഉറച്ച നിലപാടില്‍ മുന്നോട്ട് പോകുന്ന ബിജെപിക്കും എന്‍ ഡി എ ക്കും വിജയ പ്രതീക്ഷ നല്‍കുന്നതാണ് ശബരിമല വിഷയവും തിരെഞ്ഞെടുപ്പ് ഡാറ്റാകളും. അട്ടിമറി വിജയം ഇത്തവണ ബിജെപി കരസ്ഥമാക്കും എന്നാണ് ബിജെപിക്കാര്‍ പറയുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നീല ലോഹിതദാസന്‍ നാടാര്‍ക്കും പിന്നില്‍, നാലാം സ്ഥാനത്തായിരുന്ന ബിജെപി അഞ്ചു വര്‍ഷത്തിനു ശേഷം നടന്ന തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ നടത്തിയത് അവിശ്വസനീയമായ കുതിപ്പായിരുന്നു. 2009 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.കെ കൃഷ്ണദാസ് 11.40 ശതമാനവുമായി 84,094 വോട്ടാണ് നേടിയത്. എന്നാല്‍, 2014 ലേയ്ക്ക് എത്തിയതോടെ 20.92 ശതമാനം വോട്ടിന്റെ വര്‍ധനവുമായി ബിജെപി 2,82,336 വോട്ടാണ് നേടിയത്. ഇവിടെ മത്സരിച്ചത് ബിജെപി സ്ഥാനാര്‍തഥിയായ ഒ.രാജഗോപാലുമായിരുന്നു.

രണ്ടു തെരഞ്ഞെടുപ്പിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ടിലുണ്ടായ ചോര്‍ച്ചയാണ് ബിജെപി നേട്ടമാക്കി മാറിയതെന്ന് മനസിലാക്കാന്‍ സാധിക്കും. 2009 ല്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.രാമചന്ദ്രന്‍ നായര്‍ 30.74 ശതമാനം വോട്ടുമായി 226,727 വോട്ട് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തായി പോയിട്ടും 2014 ലെ തിരഞ്ഞെടുപ്പില്‍ 28.50 ശതമാനം വോട്ട് സിപിഐ സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം നേടി. 2.24 ശതമാനം 2014 ലെ വോട്ട് മാത്രമാണ് സിപിഐയ്ക്ക് അന്ന് നഷ്ടമായത്. എന്നാല്‍, 2009 ല്‍ 44.29 ശതമാനം വോട്ട് നേടിയിരുന്ന കോണ്‍ഗ്രസിനു 10.20 ശതമാനം വോട്ടിന്റെ നഷ്ടമാണ് ഉണ്ടായത്. ഈ വോട്ട് നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നാണ് വ്യക്തമാകുകയാണ് ഇതുവഴി.

തിരവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ഇക്കുറിയും ശശി തരൂര്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചനകള്‍. എന്നാല്‍, പുതിയ പേരുകള്‍ തിരുവനന്തപുരം മണ്ഡലത്തിലേയ്ക്കു പരിഗണനയില്‍ ഉണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. നായര്‍ ഭൂരിപക്ഷ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പുതിയ നായര്‍ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുനന്ദപുഷ്‌കര്‍ കേസ് അടക്കമുള്ള കേസുകള്‍ ശശി തരൂരിനു കുടുക്കാകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരിന്റെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടേയും പേരുകളാണ് പ്രധാനമായും ബിജെപിയും സജീവ ചര്‍ച്ചകളില്‍ ഉള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷിന്റെ പേരും പരിഗണിക്കുന്നു. മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചാരക്കേസില്‍ കുടുങ്ങിയ നമ്പിനാരായണനെ മത്സരിപ്പിക്കുന്ന കാര്യം ഇടതു മുന്നണി പരിഗണിക്കുന്നുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തിന്റെയും ഇസ്മയലിന്റെയും പേരുകളും പരിഗണനാ പട്ടികയില്‍ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (16 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (29 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (36 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (46 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends