Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമലയിലെത്തുന്ന യഥാര്‍ഥ ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

30 OCTOBER 2018 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

ശബരിമലയിലെത്തുന്ന യഥാര്‍ഥ ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രത്തിന്റെ അന്തസ്സും പവിത്രതയും നിലനിര്‍ത്തിതന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനു സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി. ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം തേടി നാലു സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയും സര്‍ക്കാറും നിലപാടറിയിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്തവിധം നിയമപ്രകാരമുള്ള ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തി കോടതി ഹര്‍ജി തീര്‍പ്പാക്കി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മലകയറാന്‍ എത്തിയ സ്ത്രീകള്‍ക്കുനേരെ വ്യക്തിപരമായ ആക്രമണങ്ങളുണ്ടായെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും ഹര്‍ജിയില്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്. കോടതി വിധിയുണ്ടായിട്ടും വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായോ എന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. വീഴ്ച ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോണി വ്യക്തമാക്കി. ഭക്തര്‍ക്ക് സംരക്ഷണം നല്‍കാന്‍ പരമാവധി നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, തന്നെ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടിവന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ഭക്തരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ഭക്തര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാ യഥാര്‍ഥ ഭക്തര്‍ക്കും സംരക്ഷണം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഭരണഘടന സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനത്തുള്ളവര്‍ പോലും വിധിയില്‍ പ്രതിഷേധിച്ച് രംഗത്തുവന്ന സങ്കീര്‍ണാവസ്ഥയാണുള്ളതെന്നും സ്‌റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സുരക്ഷ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ അപേക്ഷ നല്‍കിയാല്‍ പരമാവധി സഹായം നല്‍കാനാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹരജിക്കാര്‍ പലതരത്തിലുള്ള ആവശ്യങ്ങളാണ് ഒരു ഹരജിയിലൂടെ തേടുന്നതെന്ന് ഉത്തരവില്‍ നിരീക്ഷിച്ചു. ഹരജി ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രമല്ലാത്തതുമാണ്. സംരക്ഷണംതേടി ഹരജിക്കാര്‍ പൊലീസിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നു കോടതി വ്യക്തമാക്കി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (13 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (26 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (33 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (43 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (58 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends