ആറളം ഫാമില്‍ ഉറങ്ങിക്കിടന്ന ആദിവാസി വയോധികയ്ക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം

ആറളം ഫാമില്‍ ഉറങ്ങിക്കിടന്ന ആദിവാസി വയോധികയ്ക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂര്‍ ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍(80) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്.
ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരി കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha
























