സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് സ്കൂളിൽ കടന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുടെ കമ്മല്‍ ഊരിവാങ്ങി കടന്നുകളഞ്ഞ യുവതി പിടിയിൽ

സ്കൂളിലെത്തി മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുടെ കമ്മല്‍ കവര്‍ന്ന സ്ത്രീ പിടിയിലായി. പെരുമ്പഴുതൂർ സ്വദേശി സജിതകുമാരിയാണ് പൊലീസ് പിടിയിലായത്. പൂവച്ചല്‍ ഗവ. യു.പി സ്കൂളില്‍ കഴിഞ്ഞമാസം 31നാണ് മോഷണം നടന്നത്. സ്കൂളിലെത്തിയ സജിതകുമാരി കുട്ടിയുടെ അടുത്തെത്തി അമ്മ സ്വര്‍ണമിടപാട് സ്ഥാപനത്തില്‍ കാത്ത് നില്‍ക്കുകയാണെന്നും പണയം വയ്ക്കാനായി കമ്മല്‍ വാങ്ങിക്കാന്‍ പറഞ്ഞയച്ചതാണെന്നും പറഞ്ഞ് പറ്റിച്ചു. സംശയം തോന്നാതിരുന്ന കുട്ടി കമ്മല്‍ ഊരി നല്‍കുകയും ചെയ്തു. വൈകിട്ട് കമ്മല്‍ കാണാത്തത് രക്ഷിതാക്കള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
അന്നേ ദിവസം തന്നെ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വീരണകാവിലെ സ്‌കൂളിലും സമാനമായി കമ്മല്‍ ഊരിവാങ്ങാന്‍ ശ്രമമുണ്ടായെങ്കിലും കുട്ടി ബഹളം വച്ചതോടെ ഇത് പരാജയപ്പെട്ട് ഇവർ മുങ്ങി.പിന്നീടാണ് പൂവച്ചലിലെത്തിയത്.
https://www.facebook.com/Malayalivartha

























