മാധ്യമപ്രവര്‍ത്തകയ്ക്കും സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനും ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കോഴിക്കോട് കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോക്കും ഭര്‍ത്താവായ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസിനുമാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്.
പൊലീസ് സുരക്ഷയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് സിപിഐഎം ആരോപിച്ചു.
https://www.facebook.com/Malayalivartha
























